Railway Festive Mega Plan: ദീപാവലി പ്രമാണിച്ച് 39 സ്പെഷ്യൽ ട്രെയിനുകൾ

39 ട്രെയിനുകളും എസി ട്രെയിനുകളായിരിക്കുമെന്ന് റെയിൽവേ (Railway) പുറത്തിറക്കിയ പുതിയ ട്രെയിനുകളുടെ പട്ടികയിൽ നിന്ന് വ്യക്തമാണ്.   

Written by - Ajitha Kumari | Last Updated : Oct 8, 2020, 08:19 PM IST
  • ദുർഗ പൂജ (Durga Pooja)യിൽ യാത്രക്കാരുടെ സൗകര്യാർത്ഥം ന്യൂഡൽഹിക്കും സിയാൽഡ (Sealdah)യ്ക്കും ഇടയിൽ സൂപ്പർഫാസ്റ്റ് എസി പ്രത്യേക ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു.
  • ഈ ട്രെയിൻ ഡങ്കുനി (Dankuni)വഴി ഓടും. ഒക്ടോബർ 12 മുതൽ സിയാൽദ (Sealdah)യിൽ നിന്നും ഒക്ടോബർ 13 മുതൽ ന്യൂഡൽഹിയിൽ നിന്നും ഈ ട്രെയിൻ എല്ലാ ദിവസവും ഓടിക്കും.
  • ഒക്ടോബർ 17 മുതൽ സ്വകാര്യ 'തേജസ്' ട്രെയിനുകൾ പുനരാരംഭിക്കുമെന്ന് ഐആർസിടിസി അറിയിച്ചു.
Railway Festive Mega Plan: ദീപാവലി പ്രമാണിച്ച് 39 സ്പെഷ്യൽ ട്രെയിനുകൾ

ന്യൂഡൽഹി: ദീപാവലിയിൽ നാട്ടിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇതാ നിങ്ങൾക്ക് ഒരു സന്തോഷ വാർത്ത.  ഉത്സവ സീസണിൽ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് 39 പുതിയ ട്രെയിനുകൾ ഇറക്കാൻ റെയിൽവേ (Railway) തീരുമാനിച്ചു.

വിവിധ സോണുകൾക്കായി ഈ 39 പുതിയ ട്രെയിനുകൾക്ക് റെയിൽവേ അംഗീകാരം നൽകിയിട്ടുണ്ട്. ഈ ട്രെയിനുകളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. എല്ലാ 39 ട്രെയിനുകളും പ്രത്യേക വിഭാഗത്തിൽ മാത്രം ഓടിക്കുമെന്ന് റെയിൽവേ മന്ത്രാലയം (Ministry of Railway) അറിയിച്ചിട്ടുണ്ട്. 

പ്രത്യേക ട്രെയിനുകൾ എപ്പോൾ മുതൽ 

39 ട്രെയിനുകളും എസി ട്രെയിനുകളായിരിക്കുമെന്ന് റെയിൽവേ (Railway) പുറത്തിറക്കിയ പുതിയ ട്രെയിനുകളുടെ പട്ടികയിൽ നിന്ന് വ്യക്തമാണ്. 39 ട്രെയിനുകളിൽ 26 ട്രെയിനുകൾ സ്ലീപ്പറും 13 ട്രെയിനുകൾ സീറ്റ് accomadation ഉള്ളതുമാണ്. എന്നാൽ ഈ ട്രെയിനുകൾ എപ്പോൾ മുതൽ ഓടിക്കുമെന്ന് റെയിൽവേ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, അവ ഉത്സവ സീസണിൽ (Festive Season)ആരംഭിച്ചേക്കാം. ഉത്സവ സീസണിൽ ഒക്ടോബർ 15 നും നവംബർ 30 നും ഇടയിൽ 200 പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് അടുത്തിടെ റെയിൽ‌വേ അറിയിച്ചിരുന്നു. ഈ 39 ട്രെയിനുകളും അതേ വിഭാഗത്തിൽ തന്നെ ഉൾപ്പെടും. 

Also read: Amazon വഴി ഷോപ്പിങ് മാത്രമല്ല ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം 
 

നിരവധി പ്രത്യേക ട്രെയിനുകൾ ഇതിനകം ഓടുന്നുണ്ട്

നിലവിൽ എല്ലാ സാധാരണ പാസഞ്ചർ ട്രെയിനുകളും റെയിൽ‌വേ (Railway) റദ്ദാക്കിയിട്ടുണ്ട്. മാർച്ച് 22 മുതൽ ഈ ട്രെയിനുകൾ റദ്ദാക്കിയിരുന്നു. മെയ് മുതൽ ചില പ്രത്യേക ട്രെയിനുകൾ ക്രമേണ ആരംഭിച്ചു. മെയ് 12 മുതൽ ഡൽഹിയെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന 15 ജോഡി പ്രത്യേക രാജസ്ഥാനി ട്രെയിനുകൾ റെയിൽ‌വേ ആരംഭിച്ചിരുന്നു. അതുപോലെ ജൂൺ 1 മുതൽ 100 ​​ജോഡി ദീർഘദൂര ട്രെയിനുകളുടെ സർവീസ് ആരംഭിച്ചിരുന്നു. സെപ്റ്റംബർ 12 മുതൽ 80 അധിക ട്രെയിനുകളും റെയിൽ‌വേ ഓടിക്കുന്നുണ്ട്. ഇനി'ഒക്ടോബർ 10 മുതൽ 9 ജോഡി ക്ലോൺ ട്രെയിനുകൾ (Clone trains)ഓടിക്കുമെന്നാണ് റിപ്പോർട്ട്.

ദുർഗ പൂജയ്‌ക്കായി പ്രത്യേക ട്രെയിൻ ഓടിക്കും

ദുർഗ പൂജ (Durga Pooja)യിൽ യാത്രക്കാരുടെ സൗകര്യാർത്ഥം ന്യൂഡൽഹിക്കും സിയാൽഡ (Sealdah)യ്ക്കും ഇടയിൽ സൂപ്പർഫാസ്റ്റ് എസി പ്രത്യേക ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു. ഈ ട്രെയിൻ ഡങ്കുനി (Dankuni)വഴി ഓടും. ഒക്ടോബർ 12 മുതൽ സിയാൽദ (Sealdah)യിൽ നിന്നും ഒക്ടോബർ 13 മുതൽ ന്യൂഡൽഹിയിൽ നിന്നും ഈ ട്രെയിൻ എല്ലാ ദിവസവും  ഓടിക്കും. ഈ ട്രെയിൻ പൂർണ്ണമായും റിസർവേഷൻ (Fully reserved) ആയിരിക്കും.   first AC, AC 2 tier, AC 3 tier, sleeper and reserved second seat എന്നിവ ഇതിലുണ്ടാകും.

Also read: ദീപാവലിയ്ക്ക് സ്വർണവില കുറയുമോ, അറിയാം വില എത്രത്തോളം പോകുമെന്ന്.. 

ഒക്ടോബർ 17 മുതൽ Tejas പ്രവർത്തിക്കും

ഒക്ടോബർ 17 മുതൽ സ്വകാര്യ 'തേജസ്' ട്രെയിനുകൾ പുനരാരംഭിക്കുമെന്ന് ഐആർസിടിസി അറിയിച്ചു. കോവിഡ് 19 പകർച്ചവ്യാധി മൂലം തേജസിന്റെ ലഖ്‌നൗ-ന്യൂഡൽഹി, അഹമ്മദാബാദ്-മുംബൈ സർവീസുകൾ 7 മാസം മുമ്പ് നിർത്തിവച്ചിരുന്നു. തേജസ് ട്രെയിനുകൾ വീണ്ടും പ്രവർത്തിപ്പിക്കുന്നത് (re-operation) സംബന്ധിച്ച് യാത്രക്കാർക്കും ട്രെയിൻ ജീവനക്കാർക്കും IRCTC മാർഗനിർദേശങ്ങൾ (Guidelines) പുറപ്പെടുവിച്ചിട്ടുണ്ട്.

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News