മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മാനവേന്ദ്ര സിംഗും നേര്‍ക്കുനേര്‍!!

രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണ്ണയക ഘട്ടത്തിലേയ്ക്ക്. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ വിജയം നേടുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് മുഖ്യ പോരാളികളായ ബിജെപിയും കോണ്‍ഗ്രസും. 

Last Updated : Nov 17, 2018, 04:48 PM IST
മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും മാനവേന്ദ്ര സിംഗും നേര്‍ക്കുനേര്‍!!

ജയ്‌പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണ്ണയക ഘട്ടത്തിലേയ്ക്ക്. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ വിജയം നേടുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് മുഖ്യ പോരാളികളായ ബിജെപിയും കോണ്‍ഗ്രസും. 

നേതാക്കള്‍ വിജയത്തിനായി കൂട്ടലും കിഴിക്കലും നടത്തുമ്പോള്‍ നിര്‍ണ്ണായക നീക്കം നടത്തി കോണ്‍ഗ്രസ്‌. സ്വന്തം പടക്കളത്തില്‍നിന്നും അടര്‍ത്തിയെടുത്ത പോരാളിയെത്തന്നെ മുഖ്യമന്ത്രിയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്‌.  

രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയ്ക്കെതിരെ മത്സരിക്കുക മാനവേന്ദ്ര സിംഗ് തന്നെ. കോണ്‍ഗ്രസിന്‍റെ ഈ തീരുമാനം ബിജെപി പാളയത്തില്‍ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. കാരണം ബിജെപിയില്‍ തന്തങ്ങള്‍ പയറ്റിത്തെളിഞ്ഞ മാനവേന്ദ്ര സിംഗ് മുഖ്യമന്ത്രിയ്ക്ക് കടുത്ത വെല്ലുവിളിതന്നെയാണ് എന്നത് തന്നെ വാസ്തവം. 
 
രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ പുറത്തിറക്കിയ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലാണ് മാനവേന്ദ്ര സിംഗിന്‍റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജല്‍റാപഠാൻ മണ്ഡലത്തിലാണ്‌ ഇരുവരും നേരിടുക. 

വസുന്ധര രാജെ സിന്ധ്യ ഹാട്രിക് വിജയം നേടിയ മണ്ഡലത്തിലാണ് അവര്‍ക്കെതിരെ മാനവേന്ദ്ര സിംഗിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. വസുന്ധര രാജെ സിന്ധ്യയെ തറപറ്റിക്കാന്‍ മാനവേന്ദ്ര സിംഗിന്‍റെ  സ്ഥാനാര്‍ഥിത്വം കൊണ്ട് കഴിയുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. രാജ്പൂത് സമുദായത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് മാനവേന്ദ്ര സിംഗും പിതാവ് ജ​സ്വ​ന്ത് സിം​ഗും.
 
കഴിഞ്ഞ സെപ്റ്റംബര്‍ 22 നാണ് അദ്ദേഹം ബിജെപിയില്‍ നിന്നും രാജിവച്ചത്. താമര തിരഞ്ഞെടുത്തത് തന്‍റെ തെറ്റായിപ്പോയി എന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. 'താമര തിരഞ്ഞെടുത്തത് ഞാന്‍ ചെയ്ത തെറ്റാണ്.' 
മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ 'ഗൗരവ് യാത്ര'യില്‍ നിന്ന് വിട്ടുനിന്ന മാനവേന്ദ്ര സിംഗ് രാജസ്ഥാനിലെ ബാര്‍മറില്‍ നടന്ന 'സ്വാഭിമാന്‍ റാലി'യില്‍ മാനവേന്ദ്ര സിംഗ് അഭിപ്രായപ്പെട്ടിരുന്നു. 

വ​സു​ന്ധ​ര രാ​ജെയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. കര്‍ഷകര്‍ രോഷാകുലരാണ്. ഇതെന്‍റെ കുടുംബത്തിന്‍റെ മാത്രം കാര്യമല്ല, ഇവിടുത്തെ ഓരോ പൗരന്‍റെയും ആത്മാഭിമാനത്തിന്‍റെ കാര്യമാണ്. മാനവേന്ദ്ര സിംഗ് പാര്‍ട്ടി വിട്ടതിനെക്കുറിച്ച് ഭാര്യ ചിത്ര സിംഗ് അഭിപ്രായപ്പെട്ടിരുന്നു. 

2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​സ്വ​ന്ത് സിം​ഗി​നു സീ​റ്റ് നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് മാ​ന​വേ​ന്ദ്ര സിം​ഗ് ബി​ജെ​പി​യു​മാ​യി അ​ക​ന്നു​ തു​ട​ങ്ങി​യ​ത്. ​തു​ട​ര്‍​ന്ന് ജ​സ്വ​ന്ത് സിം​ഗ് ബി​ജെ​പി​ക്കെ​തി​രെ സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചി​രു​ന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. 

ഡിസംബര്‍ 7നാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് നടക്കും. 

 

Trending News