രാജീവ് ഗാന്ധി സ്മാരക കെട്ടിട നിര്‍മാണം: കുടിശ്ശിക വരുത്തിയ സോണിയാ ഗാന്ധിയ്ക്കെതിരെ കേസ്

രാജീവ് ഗാന്ധി സ്മാരക കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട കുടിശ്ശിക തുക നല്‍കിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കരാറുകാരന്‍ കേസ് ഫയല്‍ ചെയ്തു. സോണിയയ്ക്ക് പുറമെ  കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ, മുൻ അധ്യക്ഷൻ രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  എന്നിവരേയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. 

Last Updated : Jun 8, 2016, 05:23 PM IST
 രാജീവ് ഗാന്ധി സ്മാരക കെട്ടിട നിര്‍മാണം: കുടിശ്ശിക വരുത്തിയ സോണിയാ ഗാന്ധിയ്ക്കെതിരെ കേസ്

തിരുവനന്തപുരം: രാജീവ് ഗാന്ധി സ്മാരക കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട കുടിശ്ശിക തുക നല്‍കിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കരാറുകാരന്‍ കേസ് ഫയല്‍ ചെയ്തു. സോണിയയ്ക്ക് പുറമെ  കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ, മുൻ അധ്യക്ഷൻ രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  എന്നിവരേയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. 

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരിക്കെ സ്ഥാപനം പണികഴിപ്പിച്ചതിന്‍റെ കുടിശ്ശികയായ 2.80 കോടിരൂപ പലിശ സഹിതം ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് കേസ് ഫയല്‍  ചെയ്തിരിക്കുന്നത്. സോണിയാ ഗാന്ധിയാണ് കേസിലെ ഒന്നാം പ്രതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്കോടതിയുടേതാണ് നടപടി.

2013 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിര്‍മാണം പൂര്‍ത്തിയായ ശേഷം ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് വക്കീല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് കുടിശ്ശിക നല്‍കാന്‍ കെപിസിസി നേതൃത്വത്തോട് സോണിയാ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയുടെ കാലത്ത് പൂര്‍ത്തിയായ പദ്ധതിക്ക് ഇപ്പോള്‍ തക നല്‍കാനാകില്ലെന്ന നിലപാടാണ് കെപിസിസി നേതൃത്വം കൈ കൊണ്ടത്‌. അതിനാലാണ് കേസ് ഫയല്‍ ചെയ്തതെന്നും ഹീതാര്‍ കണ്‍സ്ട്രക്ഷന്‍സ് മാനേജിങ് പാര്‍ട്ട്ണര്‍ രാജീവ് വ്യക്തമാക്കി.

 

Trending News