RBI Recruitment 2023: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എഞ്ചിനീയർ (സിവിൽ / ഇലക്ട്രിക്കൽ) തസ്തികയിലാണ് ഒഴിവുകൾ.ആകെ ഒഴിവുകളുടെ എണ്ണം 35 ആണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് 71,032 രൂപ വരെ പ്രതിമാസ ശമ്പളം നൽകും.അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 20 നും 30 നും ഇടയിൽ ആയിരിക്കണം.
തിരഞ്ഞെടുപ്പ്
ജൂലൈ 15-ന് നടക്കുന്ന എഴുത്തു പരീക്ഷ,ഭാഷാ പ്രാവീണ്യ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കുന്നതിന് മറ്റ് രീതികളൊന്നുമില്ല. ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം പൂരിപ്പിച്ച് 30.06.2023-നോ അതിന് മുമ്പോ എല്ലാ രേഖകളുടെയും സ്കാൻ ചെയ്ത പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
ജൂൺ 9-നാണ് ഇത് സംബന്ധിച്ച വിഞ്ജപാനം പുറത്തിറക്കിയത്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്‌മെന്റ് 2023-ന്റെ പേ സ്‌കെയിൽ
ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 33,900 രൂപ അടിസ്ഥാന ശമ്പളവും (അതായത് ജൂനിയർ എഞ്ചിനീയർമാർക്ക് 20,700/- + 9 അഡ്വാൻസ് ഇൻക്രിമെന്റുകളും ലഭ്യമാണ്) അധിക അലവൻസുകളും നൽകും. നിലവിൽ, ഒരു ജൂനിയർ എഞ്ചിനീയറുടെ (സിവിൽ/ഇലക്‌ട്രിക്കൽ) പ്രാരംഭ മാസ ശമ്പളം പ്രതിമാസം ഏകദേശം 71,032 രൂപയാണ്. ഉദ്യോഗാർത്ഥികൾ ബാങ്കിന്റെ താമസസ്ഥലത്ത് താമസിക്കുന്നില്ലെങ്കിൽ, അവർക്ക് അവരുടെ ശമ്പളത്തിന്റെ 15% വീട് വാടക അലവൻസ് ലഭിക്കും.
സിടെറ്റ് പരീക്ഷകൾക്ക് വലിയ മാറ്റം, മാനദണ്ഡങ്ങൾ ഇങ്ങനെ
CBSE CTET 2023: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയുടെ (CBSE CTET 2023) തീയതി പ്രഖ്യാപിച്ചു. ഇതോടൊപ്പം, പരീക്ഷയുടെ രീതിയിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്, ഇത് സംബന്ധിച്ച് സിബിഎസ്ഇ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചു കഴിഞ്ഞു. ഓഫ്‌ലൈനിൽ പേന-പേപ്പർ എന്നിവ ഉപയോഗിച്ചാണ് ഇത്തവണ പരീക്ഷ. 2023 ഓഗസ്റ്റ് 28-ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ വെച്ച് പരീക്ഷ നടക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ctet.nic.in സന്ദർശിച്ച് ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്. പുതിയതായി വന്നിരിക്കുന്ന മാറ്റങ്ങൾ ചുവടെ ചേർക്കുന്നു. ഇതനുസരിച്ചായിരിക്കും പരീക്ഷക്ക് എത്തേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...