എസ്​.സി, എസ്​.ടി വിഭാഗങ്ങളുടെ അവകാശങ്ങളെ കോടതി മാനിക്കുന്നു; മുന്‍ ഉത്തരവ്​ സ്​റ്റേ ചെയ്യാനാവില്ല: സുപ്രീം കോടതി

 

Last Updated : May 3, 2018, 06:53 PM IST
എസ്​.സി, എസ്​.ടി വിഭാഗങ്ങളുടെ അവകാശങ്ങളെ കോടതി മാനിക്കുന്നു; മുന്‍ ഉത്തരവ്​ സ്​റ്റേ   ചെയ്യാനാവില്ല: സുപ്രീം കോടതി

 

ന്യൂഡല്‍ഹി: എസ്​.സി, എസ്​.ടി നിയമം സംബന്ധിച്ച്‌​ മുന്‍ ഉത്തരവ്​ സ്​റ്റേ ചെയ്യാനാവില്ലെന്ന്​ വ്യക്തമാക്കി സുപ്രീംകോടതി. ​നിയമം ദുര്‍ബലമാക്കിയുള്ള ഉത്തരവ്​ പുന:പരിശോധിക്കണമെന്നുള്ള ഹര്‍ജികള്‍ പരിഗണിക്കവേ ആണ് കോടതിയുടെ നിര്‍ണായക പരാമര്‍ശം. 

പുന:പരിശോധന ഹര്‍ജികള്‍ മെയ്​ 16ന് വീണ്ടും പരിഗണിക്കും. 

എസ്​.സി, എസ്​.ടി വിഭാഗങ്ങളുടെ അവകാശങ്ങളെ കോടതി മാനിക്കുന്നുണ്ട്​. എന്നാല്‍, നിയമമനുസരിച്ച്‌​ അന്വേഷണമില്ലാതെ അറസ്​റ്റ്​ ചെയ്യുന്നതിനെയാണ്​​ തടഞ്ഞതെന്ന്​ കോടതി വ്യക്​തമാക്കി. 

പരാതികളിലെ തുടര്‍ നടപടിക്ക്​ മുന്‍പ് പ്രാഥമിക പരിശോധന നടത്തുന്നതില്‍ എന്താണ്​ തെറ്റെന്നും കോടതി ചോദിച്ചു. ജസ്​റ്റിസ്​ എ.കെ ഗോയല്‍, യു.യു ലളിത്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ കേസ്​ പരിഗണിച്ചത്​. 
പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ ഭേദഗതി വരുത്താന്‍ സുപ്രീംകോടതിക്ക്​ അധികാര​മില്ലെന്ന്​ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ വാദിച്ചു.

എസ്​.സി, എസ്​.ടി നിയമം ദുര്‍ബലമാക്കിക്കൊണ്ട്  സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ കേന്ദ്രസര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും പുന:പരിശോധന ഹര്‍ജി നല്‍കിയിരുന്നു. വിധിക്കെതിരെ രാജ്യവ്യാപക ക്ഷോഭവും നടന്നിരുന്നു. 

 

Trending News