കിട്ടാക്കടത്തിൽ കുതിപ്പ് നടത്തി പൊതുമേഖലാ ബാങ്കുകള്‍

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടത്തിന്‍റെ തോത് വര്‍ഷം തോറും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

Last Updated : Jun 5, 2018, 11:13 AM IST
കിട്ടാക്കടത്തിൽ കുതിപ്പ് നടത്തി പൊതുമേഖലാ ബാങ്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടത്തിന്‍റെ തോത് വര്‍ഷം തോറും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്.ബി.ഐ., ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ. ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയാണ് കിട്ടാക്കടത്തിൽ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അസോസിയേറ്റ് ബാങ്കുകൾ ലയിപ്പിച്ചതോടെയാണ് എസ്.ബി.ഐ.യുടെ കിട്ടാക്കടം വൻതോതിൽ ഉയര്‍ന്നത്. 

എല്ലാ പൊതുമേഖലാ ബാങ്കുകളുടെയും കൂടി കിട്ടാക്കടം 7.24 ലക്ഷം കോടി രൂപയായി ഉയർന്നതായി 2017 ഡിസംബർ 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014 മാർച്ച് 31-ന് ഇത് 2.17 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ഏതാണ്ട് മൂന്നര മടങ്ങ് വർധനയാണ് ചുരുങ്ങിയ കാലം കൊണ്ട് മൊത്തം കിട്ടാക്കടത്തിന്‍റെ കാര്യത്തിലുണ്ടായത്.

അതേസമയം, നാലു ബാങ്കുകള്‍ ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക് ലിമിറ്റഡ്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സര്‍ക്കാരിന്‍റെ പദ്ധതിയില്‍ ഉള്ളത്. ഈ ബാങ്കുകള്‍ തമ്മില്‍ ലയിപ്പിച്ചാല്‍ എസ്.ബി.ഐയ്ക്ക് പിന്നില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായിരിക്കും ഇത്.

 

Trending News