National Women's Day: ഇന്ത്യ വനിതാ ദിനം ആചരിക്കുന്നത് ഫെബ്രുവരി 13 ന്; കാരണം അറിയാം

Sarojini Naidu Birth Anniversary: വോട്ടവകാശം, സമത്വം തുടങ്ങി സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തരം പ്രവർത്തിച്ച വനിതയാണ് ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡു.

Written by - Zee Malayalam News Desk | Last Updated : Feb 13, 2023, 11:34 AM IST
  • ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിന്റെ ജന്മദിനമാണ് ദേശീയ വനിതാ ദിനമായി നമ്മൾ ആചരിക്കുന്നത്.
  • രാഷ്ട്രീയ പ്രവർത്തകയും കവിയും പൗരാവകാശങ്ങളുടെ വക്താവും ആയിരുന്നു സരോജിനി നായിഡു.
  • ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിലും അവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
National Women's Day: ഇന്ത്യ വനിതാ ദിനം ആചരിക്കുന്നത് ഫെബ്രുവരി 13 ന്; കാരണം അറിയാം

അന്താരാഷ്ട്ര വനിത ദിനമായി മാർച്ച് 8 ആഘോഷിക്കപ്പെടുമ്പോൾ ഇന്ത്യ വനിതാ ദിനമായി ആചരിക്കുന്നത് ഫെബ്രുവരി 13നാണ്. ഇന്ത്യയുടെ വാനമ്പാടി സരോജിനി നായിഡുവിന്റെ ജന്മദിനമാണ് ദേശീയ വനിതാ ദിനമായി നമ്മൾ ആചരിക്കുന്നത്. രാഷ്ട്രീയ പ്രവർത്തകയും കവിയും പൗരാവകാശങ്ങളുടെ വക്താവും ആയിരുന്നു സരോജിനി നായിഡു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിലും അവർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. തന്റെ കവിതകളിലൂടെ 'ഇന്ത്യയുടെ വാനമ്പാടി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സരോജിനി നായിഡു 1879 ഫെബ്രുവരി 13-ന് ഹൈദരാബാദിൽ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. സരോജിനി നായിഡുവിന്റെ 144ാം ജന്മവാർഷികമാണിന്ന്. 

1925-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിതാ അധ്യക്ഷയായി. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആവുന്ന ആദ്യ വനിത എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് സരോജിനി നായിഡുവിന്. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടു. ഉപ്പ് സത്യാ​ഗ്രഹത്തിലും അവർ പങ്കെടുത്തിരുന്നു, ഗാന്ധി, അബ്ബാസ് ത്യാബ്ജി, കസ്തൂര്‍ബാ ഗാന്ധി എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ ധരാസനാ സത്യാഗ്രഹം നയിച്ചു.

Also Read: Happy Kiss Day 2023: വാലന്റൈൻസ് വീക്കിലെ ഏഴാമത്തെ ദിവസം; കിസ് ഡേയെക്കുറിച്ച് അറിയാം

 

ദി ബേർഡ് ഓഫ് ടൈം: സോംഗ്സ് ഓഫ് ലൈഫ്, ഡെത്ത് ആൻഡ് ദി സ്പ്രിംഗ്, ദി ബ്രോക്കൺ വിംഗ്: സോംഗ്സ് ഓഫ് ലവ്, ഡെത്ത് ആൻഡ് ദി സ്പ്രിംഗ്, മുഹമ്മദ് ജിന്ന: ആൻ അംബാസഡർ ഓഫ് യൂണിറ്റി, ഫെസ്റ്റ് ഓഫ് യൂത്ത്, ദി മാജിക് ട്രീ, ദി വിസാർഡ് മാസ്ക് എന്നിവ അവരുടെ സാഹിത്യ കൃതികളിൽ ഉൾപ്പെടുന്നു. ദി ​ഗിഫ്റ്റ് ഓഫ് ഇന്ത്യ, ദി പൊയറ്റ് ടു ഡെത്ത്, ടു യൂത്ത് എന്നിവയാണ് സരോജിനി നായിഡുവിന്റെ ഏറ്റവും മികച്ച മൂന്ന് കവിതകൾ. 1905 ൽ ​ഗോൾഡൻ ട്രെഷോൾഡ് എന്ന പേരിൽ സരോജിനി നായിഡുവിന്റെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 

വോട്ടവകാശം, സമത്വം, വിധവകൾക്ക് പ്രാതിനിധ്യം, തുല്യ രാഷ്ട്രീയ പദവി തുടങ്ങി സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയും സരോജിനി നായിഡു പ്രവർത്തിച്ചിട്ടുണ്ട്. 1919-ൽ ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് വിമൻ, 1927-ൽ ലീഗ് ഓഫ് നേഷൻസ് തുടങ്ങിയ നിരവധി സമ്മേളനങ്ങൾക്ക് അവർ നേതൃത്വം നൽകി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുശേഷം, സരോജിനി നായിഡു ഉത്തർപ്രദേശിന്റെ ഗവർണറായി നിയമിതയായി, ഇത്തരമൊരു പദവി വഹിക്കുന്ന ആദ്യ വനിതയായി. അതിനാൽ സരോജിനി നായിഡുവിന്റെ ജന്മദിനം ദേശീയ വനിതാ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News