മഹാത്മാ ഗാന്ധിയുടെ മരണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം അപകീര്‍ത്തി കേസില്‍ വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി. ആർ.എസ്.എസ് സമർപ്പിച്ച അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹരജിയിലാണ് കോടതി പരാമർശം. ജൂലൈ 27 ന് നിലപാട് അറിയിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകരോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തര്‍ക്ക് പങ്കുണ്ടെന്നും ഈ രേഖകള്‍ സര്‍ക്കാര്‍ ഫയലുകളില്‍ ഉണ്ടെന്നും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രാഹുല്‍ ഗാന്ധി ആരോപിച്ചിച്ചിരുന്നത്. ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകനായ രാജേഷ് കുന്തെ കോടതിയിൽ മാനനഷ്ടക്കേസ് നൽകുകയായിരുന്നു.