ശബരിമല വിഷയത്തിൽ വിധി നടത്തി, അയോധ്യാ കേസിൽ എന്ത് കൊണ്ട് വിധി വൈകുന്നു

ശബരിമല കേസില്‍ സുപ്രിംകോടതിക്ക് തിടുക്കത്തില്‍ വിധി പറയാമെങ്കില്‍ അയോധ്യ വിഷയത്തിലും വിധി പറയാന്‍ കഴിയണം.   

Last Updated : Oct 28, 2018, 04:58 PM IST
ശബരിമല വിഷയത്തിൽ വിധി നടത്തി, അയോധ്യാ കേസിൽ എന്ത് കൊണ്ട് വിധി വൈകുന്നു

ലക്നൗ: ശബരിമല വിഷയത്തിൽ നിർണായക തീരുമാനം കൈക്കൊള്ളാൻ സുപ്രീംകോടതിക്ക് കഴിഞ്ഞെങ്കിൽ ശ്രീരാമ ക്ഷേത്ര കാര്യത്തിലും തീർപ്പ് കൽപ്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അയോധ്യ വിഷയം രാഷ്ടീയ പ്രശ്നമല്ല. വിശ്വാസപരമായ ഒന്നാണ് അതുകൊണ്ടുതന്നെ എത്രയും വേഗം വിധി പ്രഖ്യാപിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ശബരിമല കേസില്‍ സുപ്രിംകോടതിക്ക് തിടുക്കത്തില്‍ വിധി പറയാമെങ്കില്‍ അയോധ്യ വിഷയത്തിലും വിധി പറയാന്‍ കഴിയണം. അത് ചെയ്യണമെന്ന് കോടതിയോട് ഞാന്‍ അപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നാളെ കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് യോഗിയുടെ ഈ പരാമര്‍ശം. 

ഡല്‍ഹിയില്‍യിൽവച്ച് നടന്ന ഇന്ത്യാ ഐഡിയാസ് കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്ര നിർമ്മാണം വിശ്വാസവുമായി ബന്ധപ്പെട്ടതും ജനഹൃദയങ്ങളിൽ ഏറ്റവും വലിയ പ്രാധാന്യം നേടിയതുമായ വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിയമരൂപീകരണത്തിനും കോടതിക്കും നിർണായക പങ്കുണ്ട്. 

മനസ്സിൽ എന്നും മര്യാദ സൂക്ഷിക്കണമെന്നും ക്ഷേത്രം നിർമ്മിക്കുകയാണെങ്കിൽ ശ്രീരാമൻ അനു​ഗ്രഹിക്കുമെന്നും യോഗി പറഞ്ഞു. രാമക്ഷേത്ര വിഷയം സംബന്ധിച്ച് ഈ ആഴ്ച്ച രണ്ടാമത്തെ തവണയാണ് യോ​ഗി സംസാരിക്കുന്നത്. 

സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഇതിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. 

Trending News