ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്സ് 250 പോയിനറും നിഫ്റ്റി 49 പോയിന്‍റ് നേട്ടത്തിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.  

Last Updated : Jan 23, 2020, 11:35 AM IST
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 250 പോയിനറും നിഫ്റ്റി 49 പോയിന്‍റ് നേട്ടത്തിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

സെന്‍സെക്‌സ് ഓഹരികളില്‍ ആക്‌സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ് തുടങ്ങിയവ 1.5 ശതമാനം മുതല്‍ 2.5 ശതമാനംവരെ നേട്ടത്തിലാണ്. 

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരി 2.5ശതമാനവും എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ ഓഹരി 3.5 ശതമാനവും നേട്ടത്തിലാണ്. ഡിസംബര്‍ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടതാണ് ഓഹരികള്‍ക്ക് നേട്ടമായത്.  

വാഹന ഓഹരികളില്‍ വില്‍പണ സമ്മര്‍ദം പ്രകടമാണ്. ബജാജ് ഓട്ടോ, എംആന്‍ഡ്എം, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

  

Trending News