ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്‌സ് 285 പോയന്റ് ഉയര്‍ന്ന് 36957ലും നിഫ്റ്റി 93 പോയന്റ് നേട്ടത്തില്‍ 11128ലുമാണ് വ്യാപാരം നടക്കുന്നത്.

Last Updated : Mar 11, 2019, 11:03 AM IST
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 285 പോയന്റ് ഉയര്‍ന്ന് 36957ലും നിഫ്റ്റി 93 പോയന്റ് നേട്ടത്തില്‍ 11128ലുമാണ് വ്യാപാരം നടക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതാണ് സൂചികകള്‍ക്ക് കരുത്തുപകര്‍ന്നത്. കോള്‍ ഇന്ത്യ, എസ്ബിഐ, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

സിപ്ല, എന്‍ടിപിസി, സീ എന്റര്‍ടെയ്ന്‍മെന്റ്, ടെക് മഹീന്ദ്ര, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. 

Trending News