New Delhi: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ പ്രിയ സുഹൃത്ത് എന്നാണ് പ്രധാനമന്ത്രി ആബെയെ വിശേഷിപ്പിച്ചിരുന്നത്.
"കഴിഞ്ഞ തവണ ജപ്പാന്‍ സന്ദര്‍ശിച്ച വേളയില്‍ ആബെയെ വീണ്ടും കാണാനും പല വിഷയങ്ങൾ ചർച്ച ചെയ്യാനും അവസരം ലഭിച്ചു. അദ്ദേഹത്തിന്‍റെ വിവേകവും ഉൾക്കാഴ്ചയും തന്നെ ആകര്‍ഷിച്ചു. ഇത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയാകുമെന്ന് എനിക്കറിയില്ലായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും ജപ്പാൻ ജനതയ്ക്കും എന്‍റെ അനുശോചനം", മോദി ട്വീറ്ററില്‍ കുറിച്ചു.
Sharing a picture from my most recent meeting with my dear friend, Shinzo Abe in Tokyo. Always passionate about strengthening India-Japan ties, he had just taken over as the Chairman of the Japan-India Association. pic.twitter.com/Mw2nR1bIGz
— Narendra Modi (@narendramodi) July 8, 2022
As a mark of our deepest respect for former Prime Minister Abe Shinzo, a one day national mourning shall be observed on 9 July 2022.
— Narendra Modi (@narendramodi) July 8, 2022
ഷിൻസോ ആബെയ്ക്ക് വെടിയേറ്റ സംഭവം പുറത്തുവന്ന സമയത്തും പ്രധാനമന്ത്രി മോദി അഗാധ വേദന രേഖപ്പെടുത്തുകയും പ്രാര്‍ത്ഥനകള്‍ അറിയിയ്ക്കുകയും ചെയ്തിരുന്നു.
മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെള്ളിയാഴ്ച പടിഞ്ഞാറൻ ജപ്പാനിലെ നാരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന അവസരത്തിലാണ് വെടിയേറ്റത്. ഞായറാഴ്ച നടക്കുന്ന ഉപരിസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അബെയ്ക്ക് പിന്നിൽ നിന്ന് വെടിയേറ്റത്.
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ട സംഭവത്തില്‍ നിരവധി ദേശീയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ഷിൻസോ ആബെയുടെ മരണത്തില്‍ രാജ്യത്ത് ഒരു ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു.
ഷിൻസോ ആബെ ഏകദേശം എട്ട് വർഷത്തോളം ജപ്പാന്‍റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു, അദ്ദേഹത്തിന്‍റെ ഭരണകാലത്ത് പ്രധാനമന്ത്രി മോദി അദ്ദേഹത്തെ "പ്രിയ സുഹൃത്ത്" എന്ന് പലപ്പോഴും അഭിസംബോധന ചെയ്തിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് തന്നെ അഭിനന്ദിച്ച ആദ്യ ലോക നേതാക്കളിൽ ഒരാളാണ് ആബെയെന്ന് പ്രധാനമന്ത്രി മോദി നേരത്തെ പറഞ്ഞിരുന്നു. തന്‍റെ ഭരണ കാലയളവില്‍ നിരവധി തവണ പ്രധാനമന്ത്രി മോദി ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...