ഹിന്ദുക്കള്‍ മുസ്ലീങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്ന് ആഹ്വാനം ചെയ്ത് ശ്രീരാമസേന നേതാവ്

ഹിന്ദുക്കള്‍ മുസ്ലീങ്ങളുമായി ബിസിനസ് ഇടപാടുകള്‍ നടത്തരുതെന്ന് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്.  സാമ്പത്തികകാര്യങ്ങളില്‍ നിന്നും ഹിന്ദുക്കള്‍ അവരെ ബഹിഷ്കരിക്കണമെന്നും മുത്തലിക് പറഞ്ഞു. മംഗളുരുവില്‍ മാതൃപൂജയില്‍ പങ്കെടുക്കവേയായിരുന്നു മുത്തലികിന്‍റെ ആഹ്വാനമുണ്ടായത്.

Last Updated : Oct 9, 2017, 05:04 PM IST
ഹിന്ദുക്കള്‍ മുസ്ലീങ്ങളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്ന് ആഹ്വാനം ചെയ്ത് ശ്രീരാമസേന നേതാവ്

മാംഗ്ലൂര്‍: ഹിന്ദുക്കള്‍ മുസ്ലീങ്ങളുമായി ബിസിനസ് ഇടപാടുകള്‍ നടത്തരുതെന്ന് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്.  സാമ്പത്തികകാര്യങ്ങളില്‍ നിന്നും ഹിന്ദുക്കള്‍ അവരെ ബഹിഷ്കരിക്കണമെന്നും മുത്തലിക് പറഞ്ഞു. മംഗളുരുവില്‍ മാതൃപൂജയില്‍ പങ്കെടുക്കവേയായിരുന്നു മുത്തലികിന്‍റെ ആഹ്വാനമുണ്ടായത്.

ഹിന്ദുക്കള്‍ സ്വയരക്ഷയ്ക്കായി വീടുകളില്‍ ആയുധം കരുതണമെന്നും മുത്തലിക് പറഞ്ഞു. കേരളത്തില്‍ ഹിന്ദുക്കള്‍ 50 ശതമാനത്തിന് താഴെയായി. മുസ്ലീങ്ങള്‍ രാജ്യത്ത് എല്ലായിടത്തും മോസ്കുകള്‍ കെട്ടിപ്പൊക്കുകയാണ്. 
മുസ്ലീങ്ങള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നു. ഗോവധ നിരോധന ബില്ലിനോടും അവര്‍ക്ക് എതിര്‍പ്പാണ്. അവര്‍ക്ക് വന്ദേമാതരത്തില്‍ പോലും താല്‍പര്യം ഇല്ലെന്നും മുത്തലിക് പറഞ്ഞു.

 

Trending News