ലക്നൗ: ബാബറി മസ്ജിദ് കേസില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്കായി ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന് സ്ഥാപന്‍ ശ്രീ. ശ്രീ. രവിശങ്കര്‍ ഇന്ന് അയോദ്ധ്യയിലെത്തും. ഹിന്ദുസന്യാസിമാരുമായും മുസ്ലീം നേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തും. ഇന്നലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി രവിശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നിര്‍മോഹി അഖാഡയെ പോലെ ചില സന്ന്യാസി മഠങ്ങള്‍ രവിശങ്കറിന്റെ നീക്കത്തോട് സഹകരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിശ്വഹിന്ദു പരിഷത്തും ബി.ജെ.പിയും പൂര്‍ണ പിന്തുണ നല്‍കിയിട്ടില്ല. തര്‍ക്കം കോടതി തീര്‍ക്കട്ടെയെന്ന് സുന്നി വഖഫ് ബോര്‍ഡും ഷിയ വിഭാഗത്തിലെ ചില നേതാക്കളും ഇന്നലെ ആവശ്യപ്പെട്ടത് മധ്യസ്ഥ നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്.