മോദിയുടെ 'ചായക്കട' ഇനി വിനോദ സഞ്ചാരകേന്ദ്ര൦!!

കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ഗ്ലാസ് കൊണ്ട് സംരക്ഷിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Last Updated : Sep 3, 2019, 04:19 PM IST
മോദിയുടെ 'ചായക്കട' ഇനി വിനോദ സഞ്ചാരകേന്ദ്ര൦!!

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വില്‍പ്പന നടത്തിയിരുന്ന 
കട വിനോദ സഞ്ചാര കേന്ദ്രമാക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. 

മോദി തന്‍റെ ജീവിതത്തിന്‍റെ ഗണ്യമായ സമയം ചിലവഴിച്ച ഈ ചായക്കടയില്‍ ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേല്‍ സന്ദര്‍ശനം നടത്തി.

ഗുജറാത്തിലെ വാദ്നഗര്‍ റെയില്‍വെ സ്റ്റേഷനിലുള്ള ഈ ചായക്കടയിലാണ് മോദി തന്‍റെ ചെറുപ്പകാലത്ത് ചായ വില്‍പ്പന നടത്തിയിരുന്നത്. 

ചായക്കട യാതൊരു മാറ്റവും കൂടാതെ സംരക്ഷിക്കാനും കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ ഗ്ലാസ് കൊണ്ട് സംരക്ഷിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

2017 മുതല്‍ ചായക്കട ടൂറിസം കേന്ദ്രമാക്കാനുള്ള ഒരുക്കങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

Trending News