മസാല ദോശക്കും ഫിൽറ്റർ കോഫിക്കും നന്ദി; സ്റ്റാർബക്‌സ് സ്ഥാപകൻറെ പോസ്റ്റ് വൈറൽ

ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കാൻ ബംഗളൂരുവിലാണ് സീഗലുള്ളത് ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായി

Written by - Zee Malayalam News Desk | Last Updated : Nov 6, 2022, 10:02 AM IST
  • ഫിൽട്ടർ കോഫിയും മസാലദോശയും കഴിച്ച പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്
  • നിരവധി പേരാണ് സീഗലിൻറെ പോസ്റ്റിൻറെ താഴെ കമൻറുമായി എത്തിയത്
  • ബെംഗളൂരുവിലെ പ്രിയപ്പെട്ട രുചിയിടങ്ങളിൽ ഒന്ന് കൂടിയാണ് വിദ്യാർഥി ഭവൻ
മസാല ദോശക്കും ഫിൽറ്റർ കോഫിക്കും നന്ദി; സ്റ്റാർബക്‌സ് സ്ഥാപകൻറെ പോസ്റ്റ് വൈറൽ

ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ സ്റ്റാർബക്‌സിന്റെ സഹസ്ഥാപകനായ സെവ് സീഗൽ ബെംഗളൂരുവിലെ വിദ്യാർത്ഥി ഭവനിൽ ഫിൽട്ടർ കോഫിയും മസാലദോശയും കഴിച്ച പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ  വൈറലായത്.ഒരു പ്ലേറ്റ് മസാലദോശയും ഒരു കപ്പ് ഫിൽട്ടർ കോഫിയുമാണ് സീഗൽ കഴിച്ചത്.

ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കാൻ ബംഗളൂരുവിലാണ് സീഗൽ. ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. നിരവധി പേരാണ് സീഗലിൻറെ പോസ്റ്റിൻറെ താഴെ കമൻറുമായി എത്തിയത്.

ALSO READ: ഇതെന്താ പറക്കുന്ന പാമ്പോ? വീഡിയോ വൈറൽ

“എന്റെ സുഹൃത്തേ, നിങ്ങളുടെ പ്രശസ്തമായ ഭക്ഷണവും കാപ്പിയും ഊഷ്മളമായ സ്വീകരണവും ആസ്വദിക്കാൻ കഴിയുന്നത് അഭിമാനകരമാണ്. ഈ അത്ഭുതകരമായ അനുഭവം ഞാൻ എന്നോടൊപ്പം സിയാറ്റിലിലേക്ക് കൊണ്ടുപോകും. നന്ദി- സീഗൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിദ്യാർത്ഥികളുടെ ഒരു ചെറിയ ഭക്ഷണശാലയായി 1943-ലാണ് വിദ്യാർത്ഥി ഭവൻ സ്ഥാപിതമായത്. ബെംഗളൂരുവിലെ പ്രിയപ്പെട്ട രുചിയിടങ്ങളിൽ ഒന്ന് കൂടിയാണ് വിദ്യാർഥി ഭവൻ.

 

 

 1971-ൽ സ്റ്റാർബക്‌സിന്റെ സഹസ്ഥാപകനായി തുടങ്ങിയ ഒരു അമേരിക്കൻ വ്യവസായിയാണ് സെവ് സീഗൽ. പിന്നീട് അദ്ദേഹം സ്റ്റാർബക്‌സിന്റെ വൈസ് പ്രസിഡന്റും ഡയറക്ടറുമായി. ഇന്ത്യൻ വംശജനായ വ്യവസായി ലക്ഷ്മൺ നരസിംഹനെയും സ്റ്റാർബക്സ് സിഇഒ ആയി തിരഞ്ഞെടുത്തപ്പോൾ, സ്റ്റാർബക്സ് മെനുവിൽ നാടൻ പാനീയങ്ങളും ലഘുഭക്ഷണ ഓപ്ഷനുകളും ഉൾപ്പെടുത്തണമെന്ന ആഗ്രഹം ഇന്ത്യക്കാർ പ്രകടിപ്പിച്ചിരുന്നു.

Also Read: കോയമ്പത്തൂർ സ്ഫോടനക്കേസ്: അറസ്റ്റിലായ പ്രതികളിലൊരാൾ ഐസ് ബന്ധം സമ്മതിച്ചതായി റിപ്പോർട്ട്!

ഇതിന് പിന്നാലെ സ്ട്രീറ്റ്-സ്റ്റൈൽ സാൻഡ്വിച്ചുകൾ, മസാല ചായ, ഏലക്ക ചായ, ഫിൽട്ടർ കോഫി എന്നിവ ഉൾപ്പെടുത്തുന്നതിനായി ടാറ്റ സ്റ്റാർബക്സ് ഇന്ത്യയിൽ മെനു വിപുലീകരിക്കുമെന്ന് ജൂലൈയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. സീഗൽ എങ്ങനെയാണ് ഈ രുചി അനുഭവം സിയാറ്റിലിലേക്ക് തിരികെ കൊണ്ടുവരുന്നതെന്ന് എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News