സുബ്രഹ്മണ്യന്‍ സ്വാമി ഉന്നം വെച്ചത് രഘുറാം രാജനെയല്ല ജൈയ്റ്റിലിയെയെന്ന്‍ കോണ്‍ഗ്രസ്‌

ആര്‍ബിഐ ഗവര്‍ണര്‍  രഘുരാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം യഥാര്‍ത്ഥത്തില്‍ കേന്ദ്ര ധന മന്ത്രി അരുണ്‍ ജൈറ്റ്ലിയെ ഉന്നം വെച്ചാണെന്ന്‍ കോണ്‍ഗ്രസ്‌ പ്രതികരിച്ചു.കാലാവധി പൂര്‍ത്തിയാകും മുന്‍പ് രഘുറാം രാജനെ സ്ഥാനത്ത് നിന്ന്  മാറ്റണം എന്ന ആവശ്യമുന്നയിച്ച് ഇന്നലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക്കത്തെഴുതിയത്.

Last Updated : May 18, 2016, 01:12 PM IST
സുബ്രഹ്മണ്യന്‍ സ്വാമി ഉന്നം വെച്ചത് രഘുറാം രാജനെയല്ല  ജൈയ്റ്റിലിയെയെന്ന്‍ കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി:ആര്‍ബിഐ ഗവര്‍ണര്‍  രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം യഥാര്‍ത്ഥത്തില്‍ കേന്ദ്ര ധന മന്ത്രി അരുണ്‍ ജൈറ്റ്ലിയെ ഉന്നം വെച്ചാണെന്ന്‍ കോണ്‍ഗ്രസ്‌ പ്രതികരിച്ചു.കാലാവധി പൂര്‍ത്തിയാകും മുന്‍പ് രഘുറാം രാജനെ സ്ഥാനത്ത് നിന്ന്  മാറ്റണം എന്ന ആവശ്യമുന്നയിച്ച് ഇന്നലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക്കത്തെഴുതിയത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ രഘുറാം രാജന്‍ മനഃപൂര്‍വം ശ്രമിക്കുന്നു എന്ന് രണ്ട് പേജ് വരുന്ന  കത്തില്‍ സ്വാമി ആരോപിക്കുന്നു. രഘുറാം രാജന്റെ മാനസികാവസ്ഥ പൂര്‍ണമായും ഇന്ത്യക്കാരന്റേതല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. രഘുറാം രാജന്റെ സാമ്പത്തിക നയങ്ങള്‍ ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങള്‍ തകര്‍ക്കുന്നതാണ്. മാത്രമല്ല ഇത്തരം നയങ്ങള്‍ രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കാന്‍ കാരണമായെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.കഴിഞ്ഞ ആഴ്ചയും രഘുറാം രാജനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. ഷിക്കാഗോ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന രഘുറാം രാജനെ തിരിച്ച് ഷിക്കാഗോയിലേക്ക് തന്നെ അയക്കണമെന്ന് 

സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞിരുന്നു. രഘുറാം രാജനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചത് യുപിഎ സര്‍ക്കാര്‍ ആണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു .2013 ലാണ്  രഘുരാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിയമിക്കപ്പെട്ടത്.മൂന്ന്‍ വര്‍ഷമാണ്‌ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ കാലാവധിയെങ്കിലും അത് പിന്നേയും നീട്ടാവുന്നതാണ്.

Trending News