സിപിഎമ്മിന് രൂക്ഷവിമർശനവുമായി സുപ്രീംകോടതി; സിപിഎമ്മിന്റെ ശ്രമം വാർത്തയുണ്ടാക്കാനെന്നും കോടതി

സിപിഎമ്മിന്റെ ശ്രമം വാർത്ത ഉണ്ടാക്കാൻ ആണെന്ന് സോളിസിറ്റർ ജനറൽ

Written by - Zee Malayalam News Desk | Last Updated : May 9, 2022, 05:01 PM IST
  • ഷഹീൻ ബാഗിലെ താമസക്കാർ ഹർജി നൽകട്ടെ എന്ന് കോടതി
  • നിയമപ്രകാരം എന്തുകൊണ്ട് നോട്ടീസ് നൽകുന്നില്ലെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
സിപിഎമ്മിന് രൂക്ഷവിമർശനവുമായി സുപ്രീംകോടതി; സിപിഎമ്മിന്റെ ശ്രമം വാർത്തയുണ്ടാക്കാനെന്നും കോടതി

ഡൽഹി: ഷഹീൻബാഗിലെ കെട്ടിടം പൊളിക്കലിനെതിരെ ഹര്‍ജി നല്‍കിയ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. സിപിഎം എന്തിനാണ് ഹർജി നൽകിയതെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയം കളിക്കാനുള്ള  സ്ഥലമല്ലെന്നും സുപ്രീംകോടതി പറഞ്ഞു. സിപിഎം സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.  ഹര്‍ജി സിപിഎം പിന്‍വലിച്ചു. പൊളിക്കൽ കൊണ്ട് പ്രശ്നം ഉണ്ടായവരല്ലേ ഹർജി നൽകേണ്ടതെന്നും കോടതി ചോദിച്ചു. ഹർജി പിൻവലിച്ച് ഹൈക്കോടതിയെ സമീപ്പിക്കാം. വഴിയോരക്കച്ചവടക്കാർ കയ്യേറ്റം നടത്തുകയാണെങ്കിൽ ഒഴിപ്പിക്കും. ഷഹീൻ ബാഗിലെ താമസക്കാർ ഹർജി നൽകട്ടെ എന്നും കോടതി വ്യക്തമാക്കി. ഉപജീവന മാർഗം സംരക്ഷിക്കാനാണ് കോടതി, അല്ലാതെ ഇത്തരം രാഷ്ട്രീയ കാര്യങ്ങൾക്കായി കോടതിയുടെ സമയം പാഴാക്കരുതെന്നും സുപ്രീംകോടതി വിമർശിച്ചു. 

Also read: യോഗി സർക്കാരിന്റേത് വിഐപി കൾച്ചറല്ല; ഗ്രാമീണന്റെ വീട്ടിൽ കുളിച്ചും ഉറങ്ങിയും ഉത്തർപ്രദേശ് മന്ത്രി

SUPREMECOURT

നിയമപ്രകാരം എന്തുകൊണ്ട് നോട്ടീസ് നൽകുന്നില്ലെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആരാഞ്ഞു. പൊളിക്കൽ നീക്കത്തിന് രണ്ടാഴ്ചത്തെ സ്റ്റേ സിപിഎമ്മിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. അതുവരെ പൊളിക്കൽ നടപടി ഉണ്ടാകരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. സിപിഎമ്മിന്റെ ശ്രമം വാർത്ത ഉണ്ടാക്കാൻ ആണെന്ന് സോളിസിറ്റർ ജനറൽ കോടതിയോട് പറഞ്ഞു. ജഹാംഗീർപുരിക്ക് പിന്നാലെ ഷഹീൻബാഗിലും പൊളിക്കൽ നീക്കവുമായി ഡൽഹി കോർപ്പറേഷൻ എത്തിയതാണ് പുതിയ സംഭവങ്ങളുടെ തുടക്കം. പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്ന ഷഹീൻബാഗിലെ കെട്ടിടങ്ങൾ പൊളിക്കാൻ വൻ സന്നാഹവുമായി സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ എത്തിയത്.  കനത്ത സുരക്ഷാ സന്നാഹവുമായി ഡൽഹി പോലീസും നിലയുറപ്പിച്ചതോടെ ബുൾഡോസറുകൾ തട‌‌ഞ്ഞ് പ്രദേശവാസികളും AAP, കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ നടപടി  തടസപ്പെട്ടു. അനധികൃതമായ  കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്ന നിലപാടാണ് കോർപ്പറേഷൻ അധികൃതർ  ഷഹീൻബാഗിലും ആവർത്തിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ  പകപോക്കുന്നുവെന്നാണ് പ്രദേശവാസികളുടെ ആരോപണം. പ്രതിഷേധം ഒരു ഘട്ടത്തിൽ സംഘർഷത്തിലേക്കെത്തുന്ന സ്ഥിതിയുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 
 

Trending News