ഡിജിപിയെ നിയമിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന പശ്ചിമ ബം​​ഗാൾ സർക്കാരിന്റെ ഹർജി തള്ളി Supreme Court

ഒരു സംസ്ഥാന സർക്കാരിൽ നിന്ന് ഇത്തരം നടപടികൾ പ്രതീക്ഷിക്കുന്നില്ലെന്ന് ജസ്റ്റിസ് എൽ.നാ​ഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Sep 3, 2021, 03:45 PM IST
  • ഹർജിക്കെതിരെ രൂക്ഷവിമർശനമാണ് സുപ്രീംകോടതി നടത്തിയത്
  • ഇത്തരം അപേക്ഷകൾ ഫയൽ ചെയ്യരുത്
  • സമാന ആവശ്യവുമായി പശ്ചിമബം​ഗാൾ സർക്കാർ നിരന്തരം കോടതിയെ സമീപിക്കുന്നു
  • നടപടിക്രമങ്ങളിലെ ദുരുപയോ​ഗമാണിതെന്നും സുപ്രീംകോടതി വിമർശിച്ചു
ഡിജിപിയെ നിയമിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന പശ്ചിമ ബം​​ഗാൾ സർക്കാരിന്റെ ഹർജി തള്ളി Supreme Court

ന്യൂഡൽഹി: ഡിജിപിയെ (DGP) നിയമിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഒരു സംസ്ഥാന സർക്കാരിൽ (State government) നിന്ന് ഇത്തരം നടപടികൾ പ്രതീക്ഷിക്കുന്നില്ലെന്ന് ജസ്റ്റിസ് എൽ.നാ​ഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഹർജിക്കെതിരെ രൂക്ഷവിമർശനമാണ് സുപ്രീംകോടതി നടത്തിയത്. ഇത്തരം അപേക്ഷകൾ ഫയൽ ചെയ്യരുത്. സമാന ആവശ്യവുമായി പശ്ചിമബം​ഗാൾ സർക്കാർ നിരന്തരം കോടതിയെ സമീപിക്കുന്നു. നടപടിക്രമങ്ങളിലെ ദുരുപയോ​ഗമാണിതെന്നും സുപ്രീംകോടതി വിമർശിച്ചു. ഭരണഘടന പ്രകാരം ഡിജിപി നിയമനത്തില്‍ യുപിഎസ്‌സിക്ക് ഒരു പങ്കുമില്ലെന്നാണ് പശ്ചിമ ബംഗാള്‍ (West Bengal) സര്‍ക്കാരിന്റെ വാദം.

ALSO READ: Supreme Court: വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

പൊലീസ് മേധാവിമാരായി പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരമോ വൈദഗ്ധ്യമോ യു.പി.എസ്.സിക്ക് ഇല്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ ആരോപിച്ചു. യു.പി.എസ്.സി തയ്യാറാക്കുന്ന മൂന്നംഗ പട്ടികയില്‍ നിന്നാകണം സംസ്ഥാന സര്‍ക്കാരുകള്‍ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കേണ്ടതെന്ന് പ്രകാശ് സിംഗ് കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

നിലവിലെ പൊലീസ് മേധാവി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പാനലിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക യു.പി.എസ്.സിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ വാദം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News