Bilkis Bano Gangrape Case: ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസ് പ്രതികളുടെ മോചനത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Bilkis Bano Gangrape Case: 2002ലെ ഗോധ്ര കലാപത്തിനിടെ ബിൽക്കിസ് ബാനോ എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളുടെ മോചനം ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളാണ് ഇന്ന്  കോടതി പരിഗണിക്കുക.

Written by - Zee Malayalam News Desk | Last Updated : Mar 27, 2023, 10:42 AM IST
  • 2002ലെ ഗോധ്ര കലാപത്തിനിടെ ബിൽക്കിസ് ബാനോ എന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളുടെ മോചനം ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളാണ് ഇന്ന് കോടതി പരിഗണിക്കുക.
Bilkis Bano Gangrape Case: ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസ് പ്രതികളുടെ മോചനത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Bilkis Bano Gangrape Case: ബിൽക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികള്‍ക്ക് കാലാവധി പൂര്‍ത്തിയാകും മുന്‍പ് അനുവദിച്ച ജയില്‍ മോചനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

2002ലെ ഗോധ്ര കലാപത്തിനിടെ ബിൽക്കിസ് ബാനോ എന്ന ഗര്‍ഭിണിയായ മുസ്ലീം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളുടെ മോചനം ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികളാണ് ഇന്ന് സുപ്രീം കോടതിപരിഗണിക്കുക. ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. 

Also Read:  India covid updates: ആശങ്ക ഒഴിയുന്നില്ല; രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും വർധന, 24 മണിക്കൂറിനിടെ 1890 പുതിയ രോഗികൾ

ഹർജികളിൽ വാദം കേൾക്കാൻ ബെഞ്ച് രൂപീകരിക്കുമെന്ന് മാർച്ച് 22ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞിരുന്നു. ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്ത നല്‍കിയ കേസ് നേരത്തെ ലിസ്റ്റ് ചെയ്യാനുള്ള അപേക്ഷ പരിഗണിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞിരുന്നു. മുന്‍പും അഭിഭാഷക ശോഭ ഗുപ്ത വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. 

Also Read: Actor Innocent Death: ഇന്നസെന്റിന്റെ സംസ്കാരം നാളെ; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

11 പ്രതികൾക്ക് അനുവദിച്ച ഇളവ് റദ്ദാക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പൊതുതാൽപര്യ ഹർജികളാണ് കോടതിയില്‍ എത്തിയിരിയ്ക്കുന്നത്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറി ആനി രാജ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അംഗം സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലാൽ, സാമൂഹിക പ്രവർത്തകയും പ്രൊഫസറുമായ രൂപ് രേഖ വർമ, ടിഎംസി എംപി മഹുവ മൊയ്ത്ര എന്നിവരാണ് ഹർജികൾ സമർപ്പിച്ചവരില്‍ ചിലര്‍. ഹീനമായ ഈ കേസിലെ പ്രതികള്‍ക്ക് നല്‍കിയ ഇളവ് പൂർണ്ണമായും പൊതുതാൽപ്പര്യത്തിന് എതിരാണ് എന്നും മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ് എന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ വർഷം ആഗസ്റ്റ് 10 നാണ് ഗുജറാത്ത് സർക്കാർ 11 കുറ്റവാളികൾക്ക് ജയില്‍ ശിക്ഷയില്‍ ഇളവ് അനുവദിച്ചത്.  തുടർന്ന് 2022 ഓഗസ്റ്റ് 15 ന് അവർ മോചിതരായി.  ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഈ കുറ്റവാളികള്‍ക്ക് ഗംഭീര സ്വീകരണമാണ് നല്‍കിയത്.  

"ആസാദി കാ അമൃത് മഹോത്സവ്" ആഘോഷത്തിന്‍റെ ഭാഗമായി തടവുകാർക്ക് ഇളവ് അനുവദിക്കുന്നതിനുള്ള സർക്കുലർ ഭരണാനുമതി പ്രകാരം ഇളവ് അനുവദിച്ചിട്ടില്ല. അതേസമയം, ഗുജറാത്ത് സർക്കാർ സത്യവാങ്മൂലത്തിൽ കുറ്റവാളികൾ 14 വർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയെന്നും "അവരുടെ പെരുമാറ്റം നല്ലതാണെന്നും" ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ഈ കേസിലെ പ്രതികളുടെ വിടുതലിനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്. 

2002 മാർച്ചിൽ ഗോധ്രാനന്തര കലാപത്തിനിടെ, അഞ്ച് മാസം ഗർഭിണിയായിരുന്ന ബാനോ കൂട്ടബലാത്സംഗത്തിനിരയായി. ബാനോയുടെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ 14 പേര്‍ ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News