Kerala Assembly Election 2021 Result Live: തൃശൂരിൽ എൻഡിഎ മുന്നേറ്റം; പത്മജയെ പിന്നലാക്കി സുരേഷ് ​ഗോപി

പാലക്കാട്ട് ഇ. ശ്രീധരനും നേമത്ത് കുമ്മനവും ലീഡ് ഉയർത്തുകയാണ്

Written by - Zee Malayalam News Desk | Last Updated : May 2, 2021, 09:59 AM IST
  • ഫലസൂചന ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്
  • എൽഡിഎഫ് 89 സീറ്റുകളിലും യുഡിഎഫ് 48 സീറ്റുകളിലുമാണ് മുന്നേറുന്നത്
  • ആലപ്പുഴയിൽ ഹരിപ്പാട് ഒഴികെ ബാക്കിയെല്ലായിടത്തും എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്
  • ബാലുശേരിയിലും കുറ്റ്യാടിയിലും എൽഡിഎഫ് മുന്നേറുന്നു
Kerala Assembly Election 2021 Result Live: തൃശൂരിൽ എൻഡിഎ മുന്നേറ്റം; പത്മജയെ പിന്നലാക്കി സുരേഷ് ​ഗോപി

തൃശൂർ: വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ എൻഡിഎ മൂന്ന് സീറ്റുകളിൽ മുന്നിൽ (Kerala Assembly Election 2021 Result). സുരേഷ് ​ഗോപി തൃശൂരിൽ ലീഡ് നേടി. 365 വോട്ടുകൾക്കാണ് ലീഡ് നേടിയത്. അതേസമയം, പാലക്കാട്ട് ഇ. ശ്രീധരനും നേമത്ത് കുമ്മനവും ലീഡ് ഉയർത്തുകയാണ്.

ഫലസൂചന ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്. എൽഡിഎഫ് 89 സീറ്റുകളിലും യുഡിഎഫ് 48 സീറ്റുകളിലുമാണ് മുന്നേറുന്നത്. ആലപ്പുഴയിൽ ഹരിപ്പാട് ഒഴികെ ബാക്കിയെല്ലായിടത്തും എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്. ബാലുശേരിയിലും കുറ്റ്യാടിയിലും എൽഡിഎഫ് മുന്നേറുന്നു. പേരാമ്പ്രയിൽ ടിപി രാമകൃഷ്ണൻ പിന്നിൽ. 10 ജില്ലകളിൽ മുൻതൂക്കവുമായി എൽഡിഎഫ് മുന്നേറ്റം തുടരുകയാണ്. കാസർകോട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News