കാസർകോട്: കൊവിഡുമായി ബന്ധപ്പെട്ട് കാസർകോട് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടി. പെട്ടെന്നുള്ള നിയന്ത്രണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന അഭിപ്രായം പരിഗണിച്ചാണ് തീരുമാനം. 24 മുതൽ പരിശോധന കർശനമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കാസർകോട് ജില്ലയിലെ ടൗണുകളിലേക്കുള്ള പ്രവേശനത്തിന് കൊവിഡില്ലെന്ന (Covid) സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് അടക്കമുള്ള തീരുമാനങ്ങളാണ് നീട്ടിയത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ (Restrictions) നടപ്പാക്കുന്നതാണ് നീട്ടിവച്ചത്.
ഓൺലൈനായി ചേർന്ന യോഗത്തിൽ അതേറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഡോ.ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. 14 ദിവസത്തിനുള്ളിൽ കൊവിഡ് (Covid) ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രമേ ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കേണ്ടതുള്ളൂവെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചത്.
അതേസമയം കേരളത്തിലും രാജ്യം മുഴുവനും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. കേരളത്തിലെ കൊവിഡ് കേസുകളുടെ വർധനവിനെ സംബന്ധിച്ച് കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് കൂടുതൽ കൊവിഡ് വാക്സിൻ (Vaccine) ആവശ്യമാണ്. വാക്സിനേഷൻ വർധിപ്പിക്കണം. കേന്ദ്ര സർക്കാരിൽ നിന്ന് 60,84,360 ഡോസ് വാക്സിനാണ് ലഭിച്ചത്. കിട്ടിയതിൽ 56,75,138 വാക്സിൻ വിതരണം ചെയ്തു. വാക്സിനേഷനിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നല്ല പ്രകടനം നടത്തിയത് കേരളമാണ്. സീറോ വേസ്റ്റേജ് ആണ്. കേന്ദ്ര ആരോഗ്യ സെക്രട്ടറി കേരളത്തെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്തിന്റെ പക്കൽ 5,80,880 വാക്സിനാണ് ഉള്ളത്. ഇക്കാര്യം കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കെകെ ശൈലജ വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ഇന്ത്യയിൽ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 2,34,692 പേർക്കാണ്. തുടർച്ചയായ മൂനാം ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. 24 മണിക്കൂറിനിടെ 1,341 പേർ കോവിഡ് ബാധിച്ച് മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.
ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.