മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താനുള്ള നടപടികളുമായി തമിഴ്നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ തമിഴ്‌നാട് ഊര്‍ജിതമാക്കി. അണക്കെട്ടില്‍ തുടര്‍ന്നുവരുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. അണക്കെട്ട് സുരക്ഷിതമെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ അനുകൂലിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടും തമിഴ്‌നാട് കോടതിയില്‍ ഉന്നയിച്ചേക്കും.

Last Updated : May 30, 2016, 10:36 AM IST
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താനുള്ള നടപടികളുമായി തമിഴ്നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ തമിഴ്‌നാട് ഊര്‍ജിതമാക്കി. അണക്കെട്ടില്‍ തുടര്‍ന്നുവരുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. അണക്കെട്ട് സുരക്ഷിതമെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ടിനെ അനുകൂലിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടും തമിഴ്‌നാട് കോടതിയില്‍ ഉന്നയിച്ചേക്കും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയിലേക്ക് ഉയര്‍ത്തുമെന്നത് ജയലളിതയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പ്രധാനമാണ്. കാലതാമസം കൂടാതെ ഇത് നിറവേറ്റാനാണ് തീരുമാനവും. ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതിനോടകം നിര്‍ദേശം ലഭിച്ചു. അണക്കെട്ട് സുരക്ഷിതമെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ സഹിതമാണ് തമിഴ്‌നാട് കോടതിയെ സമീപിക്കുക.

നവംബറില്‍ ആറ് ആഴ്ചയിലേറെ 140 അടിക്ക് മുകളില്‍ ജലനിരപ്പ് പിടിച്ചുനിര്‍ത്തിയത് കോടതിയില്‍ തമിഴ്‌നാട് ചൂണ്ടികാട്ടും. ശക്തമായ മഴയിലും ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് നിയന്ത്രിക്കാനായതും തമിഴ്‌നാട് ചൂണ്ടികാട്ടും. 98 ലക്ഷം രൂപ ചിലവിട്ട് ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിച്ചതും 152 അടിയെന്ന ലക്ഷ്യം മുന്നില്‍കണ്ടാണ്.ഏറ്റവും ഒടുവില്‍ അണക്കെട്ട് സുരക്ഷിതമെന്ന് തെളിയിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ തമിഴ്‌നാട് ആയുധമാക്കിയേക്കാം. വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെ പിണറായി വിജയന്‍ പിന്തുണച്ച സാഹചര്യത്തില്‍ കോടതിയിലും കേരളം കാര്യമായ എതിര്‍പ്പുന്നയിക്കില്ലെന്നാണ് റിപ്പോര്‍ട്ട്‌.

Trending News