Temple Purified With Gangajal: മുസ്ലീം എംഎൽഎ അമ്പലത്തില്‍ പ്രവേശിച്ചു, ശുദ്ധീകരണ ചടങ്ങ് നടത്തി ക്ഷേത്ര ഭാരവാഹികള്‍

Temple Purified With Gangajal: പ്രദേശത്തെ ഒരു വിഭാഗം ആളുകൾ അവരുടെ ക്ഷേത്രസന്ദർശനത്തെ അനുകൂലിച്ചില്ലെന്നും അവർ പോയതിന് ശേഷം മന്ത്രോച്ചാരണങ്ങളോടെ  ഗംഗാജലം തളിച്ച് ക്ഷേത്രം ശുദ്ധീകരിച്ചുവെന്നുമാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Nov 28, 2023, 07:32 PM IST
  • ദൂമരിയാഗഞ്ച് എംഎൽഎ സയീദ ഖാത്തൂൻ ഞായറാഴ്ച ഒരു "മഹായജ്ഞ"ത്തിൽ പങ്കെടുക്കാൻ പ്രദേശവാസികളുടെ ക്ഷണപ്രകാരം സമയ് മാതാ ക്ഷേത്രം സന്ദർശിച്ചിരുന്നു.
Temple Purified With Gangajal: മുസ്ലീം എംഎൽഎ അമ്പലത്തില്‍ പ്രവേശിച്ചു, ശുദ്ധീകരണ ചടങ്ങ് നടത്തി ക്ഷേത്ര ഭാരവാഹികള്‍

Uttar Pradesh: ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ ഗംഗാജലം ഉപയോഗിച്ച് "ശുദ്ധീകരണ" ചടങ്ങ് നടത്തി ഒരു വിഭാഗം ആളുകള്‍. സമാജ്‌വാദി പാർട്ടി (SP) എംഎൽഎ സയീദ ഖാത്തൂൻ (മുസ്ലീം) ക്ഷേത്രത്തിൽ ദർശനം നടത്തിയതാണ്  ശുദ്ധീകരണ ചടങ്ങിന് വഴിയൊരുക്കിയത്.

Also Read:  Home Vastu: വീട് നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ, ഇല്ലെങ്കില്‍ ദാരിദ്ര്യം ഫലം 

പ്രദേശത്തെ ഒരു വിഭാഗം ആളുകൾ അവരുടെ ക്ഷേത്രസന്ദർശനത്തെ അനുകൂലിച്ചില്ലെന്നും അവർ പോയതിന് ശേഷം മന്ത്രോച്ചാരണങ്ങളോടെ  ഗംഗാജലം തളിച്ച് ക്ഷേത്രം ശുദ്ധീകരിച്ചുവെന്നുമാണ് റിപ്പോർട്ട്.

Also Read:  Shani Dev Angry: ഇക്കാര്യങ്ങള്‍ ചെയ്യുന്നത് ശനിദേവന്‍റെ അപ്രീതിയ്ക്ക് ഇടയാക്കും, ജീവിതത്തിൽ പ്രശ്നങ്ങള്‍ കുന്നുകൂടും 
 
ദൂമരിയാഗഞ്ച് എംഎൽഎ സയീദ ഖാത്തൂൻ ഞായറാഴ്ച ഒരു "മഹായജ്ഞ"ത്തിൽ പങ്കെടുക്കാൻ പ്രദേശവാസികളുടെ ക്ഷണപ്രകാരം സമയ് മാതാ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഒരു വിഭാഗം ആളുകൾ അവരുടെ സന്ദർശനത്തെ അനുകൂലിച്ചില്ലെന്നും അവർ പോയതിന് ശേഷം മന്ത്രോച്ചാരണങ്ങൾക്കിടയിൽ ഗംഗാജലം ഉപയോഗിച്ച് ക്ഷേത്രം ശുദ്ധീകരിച്ചുവെന്നുമാണ് റിപ്പോർട്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ബധാനി ചാഫ നഗർ പഞ്ചായത്ത് മേധാവി ധരംരാജ് വർമ ​​ശുദ്ധീകരണത്തിന് നേതൃത്വം നൽകി.  

“സയ്യീദ ഖാത്തൂൻ ഒരു മുസ്ലീം ആയതിനാലും പശുവിന്‍റെ മാംസം കഴിക്കുന്നതിനാലും ഈ പുണ്യസ്ഥലത്തേക്കുള്ള അവരുടെ സന്ദർശനം ക്ഷേത്രത്തെ അശുദ്ധമാക്കി. ശുദ്ധീകരണ ചടങ്ങിന് ശേഷം ഈ സ്ഥലം ഇപ്പോൾ പൂർണ്ണമായും ശുദ്ധവും ആരാധനയ്ക്ക് അനുയോജ്യവുമായി മാറിയിരിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല,' വർമ പറഞ്ഞു.

അതേസമയം, ഒരു ജനപ്രതിനിധി എന്ന നിലയിൽ എല്ലാ മത വിഭാഗങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുന്നത് തുടരുമെന്നും അത്തരം പ്രവൃത്തികളിൽ നിന്ന് പിന്മാറില്ലെന്നും സയീദ ഖാത്തൂൻ ലഖ്‌നൗവിൽ നിന്ന് പിടിഐയോട് പറഞ്ഞു.

“ഈ പ്രദേശത്തെ നിരവധി ബ്രാഹ്മണരും സന്യാസിമാരും തനിക്ക് പ്രിയപ്പെട്ടവരാണ്. ഏകദേശം പത്ത് ദിവസം മുമ്പ് അവർ എന്നെ 'സമയ മാതാ ക്ഷേത്രത്തിലേക്ക്' ക്ഷണിച്ചിരുന്നു. ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, ഞാൻ പ്രദേശത്തെ എല്ലാ ജനങ്ങളുടെയും പ്രതിനിധിയാണ്. എന്നെ ക്ഷണിക്കുന്നിടത്ത് പോകും,' അവര്‍ പറഞ്ഞു.  പ്രദേശത്തെ  നിരവധി ക്ഷേത്രങ്ങൾ പുതുക്കിപ്പണിയുന്നതിന് താന്‍ മുന്‍കൈയെടുത്തതായും അവര്‍ പറഞ്ഞു. 

ബിജെപിയുമായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ആരംഭിച്ച ഹിന്ദു യുവവാഹിനിയുമായും ബന്ധമുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗമാണ് വർമയെന്നും അവർ പറഞ്ഞു.

"മഹായജ്ഞ” ത്തിന് എംഎൽഎയെ ക്ഷണിച്ചിരുന്നു. അവർ വൈകുന്നേരം അവിടെ എത്തിയിരുന്നു, എസ്പി എംഎൽഎ കുറച്ചുനേരം അവിടെ തങ്ങുകയും പോകുന്നതിന് മുമ്പ് സമൂഹത്തിലെ സൗഹാർദ്ദത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു എന്ന് ക്ഷേത്രത്തിലെ പൂജാരി ശ്രീകൃഷ്ണ ദത്ത് ശുക്ല പറഞ്ഞു.

മഹായജ്ഞത്തിന് പിറ്റേന്ന് രാവിലെ വർമയും സംഘവും ക്ഷേത്രത്തിലെത്തി അവരെ എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചു, അവരുടെ സാന്നിധ്യം മൂലം ക്ഷേത്രം അശുദ്ധമായി എന്നും പറഞ്ഞു. തുടർന്ന് അവർ ഗംഗാജലം തളിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു,” പൂജാരി പറഞ്ഞു. 

രപ്തി നദിയുടെ തീരത്ത് സിദ്ധാർത്ഥനഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സമയ് മാതാ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. അയൽരാജ്യമായ നേപ്പാളിൽ നിന്നുപോലും ഭക്തര്‍ ഈ ക്ഷേത്രം സന്ദർശിക്കാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News