ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ശക്തമായ ശൈത്യം. തണുപ്പ് കൂടിയതോടെ മൂടൽമഞ്ഞാണ് ഡൽഹിയിലാകെ. വായു മലിനീകരണം കൂടി ആയതോടെ ഡൽഹി സ്വദേശികൾ ആശങ്കയിലാണ്.
അതേസമയം വെള്ളിയാഴ്ച ഡൽഹിയിലെ താപനില യഥാക്രമം 20 ഡിഗ്രി സെൽഷ്യസും 9 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. വ്യാഴാഴ്ച പരമാവധി താപനില 19.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. സാധാരണയിൽ നിന്നും കുറവാണിത്.
Also Read: Good News..!! UAN - Aadhar Link: യുഎഎന്‍-ആധാര്‍ ലിങ്കിംഗ് സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി
A layer of fog settles in Delhi as temperatures drop. Visuals from Akshardham.
As per IMD, Delhi is likely to experience 'shallow fog' today with the mercury dropping to as low as 8°C.
AQI in Delhi is presently at 339 (overall) in the 'very poor' category, as per SAFAR-India. pic.twitter.com/OUi8x7AJkp
— ANI (@ANI) December 17, 2021
വ്യാഴാഴ്ച കുറഞ്ഞ താപനില 8.7 ഡിഗ്രി സെൽഷ്യസായതായി ഐഎംഡി അറിയിച്ചു. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ മെർക്കുറിയുടെ അളവ് കുറച്ച് കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...