ശ്രീനഗര്‍: ജമ്മു-കശ്മീരിലെ അനന്ത്‌നാഗില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 4 തീവ്രവാദികള്‍ ഐഎസുകാരെന്ന് സൂചന.
പ്രദേശത്തെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
അതേസമയം, ജമ്മു-കശ്മീരിലെ അനന്ത്‌നാഗില്‍ കൊല്ലപ്പെട്ടവര്‍ ഐഎസ് തീവ്രവാദികളാണെന്ന് ഡിജിപി എസ്.പി. വൈദ് അറിയിച്ചു.
#FLASH: Total of 4 terrorists gunned down by security forces in Anantnag's Srigufwara area, tweets DGP S.P. Vaid #JammuAndKashmir pic.twitter.com/crccehUq3V
— ANI (@ANI) June 22, 2018
റമദാന്‍ വെടിനിറുത്തല്‍ റദ്ദാക്കിയ ശേഷം താഴ്‌വരയില്‍ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഇത്. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും 2 ഗ്രാമീണര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വക്താവ് അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടതോടെയാണ് കശ്മീര്‍ താഴ്‌വരയില്‍ ഐസിന്‍റെ സാന്നിധ്യമുണ്ടെന്ന് കശ്‌മീര്‍ പൊലീസ് സമ്മതിച്ചത്. എന്നാല്‍ വലിയ രീതിയില്‍ ഇത് വ്യാപിച്ചിട്ടില്ലെന്നാണ് ആ അവസരത്തില്‍ പൊലീസ് വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ ഇന്ന് കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന സൂചന വലിയ ഒരു ദുരന്തത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു-കാശ്മീരിൽ തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്നതായി ഇന്ത്യൻ സുരക്ഷാ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അല്‍ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ തീവ്രവാദ സംഘടനകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിരോധിച്ചിരിക്കുന്നതായി ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.