കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥ വേദനാജനകമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

പുരോഗതിക്കും, സാമുദായിക ഒത്തൊരുമക്കും പേര് കേട്ട കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥ വേദനാജനകമാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പിന്തുണയോടെ നടന്ന ഹര്‍ത്താലില്‍ സംഭവിച്ച അക്രമങ്ങളാണ് ഇങ്ങനെയൊരു പ്രതികരണം നടത്താന്‍ പ്രേരണയായത്. 

Last Updated : Jan 5, 2019, 05:16 PM IST
കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥ വേദനാജനകമെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി: പുരോഗതിക്കും, സാമുദായിക ഒത്തൊരുമക്കും പേര് കേട്ട കേരളത്തിന്‍റെ ഇന്നത്തെ അവസ്ഥ വേദനാജനകമാണെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയുടെ പിന്തുണയോടെ നടന്ന ഹര്‍ത്താലില്‍ സംഭവിച്ച അക്രമങ്ങളാണ് ഇങ്ങനെയൊരു പ്രതികരണം നടത്താന്‍ പ്രേരണയായത്. 

കൂടാതെ, എല്ലാവരും സമചിത്തതയോടെ, ശാന്തരായിരിക്കണമെന്നും, അക്രമമാര്‍ഗ്ഗത്തില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ശബരിമലയെ സംബന്ധിച്ചുള്ള പുനഃ പരിശോധനാ ഹര്‍ജിയില്‍ അന്തിമ തീരുമാനമാകുന്നത് വരെ നമുക്ക് കാത്തിരിക്കാം. അത് വരെ സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉളവാക്കുന്ന യാതൊരു വിധത്തിലുമുള്ള അരാജകത്വ സ്ഥിതിവിശേഷവും ഉണ്ടാവാന്‍ പാടില്ലായിരുന്നു. 

സ്ത്രീ ശാക്തീകരണത്തിന് എന്നും മുന്‍പന്തിയില്‍ നിന്നിട്ടുള്ള കേരളത്തില്‍, ക്ഷേത്ര ആചാര അനുഷ്ഠാനങ്ങള്‍ മാനിക്കപ്പെടേണ്ടതും, വിശ്വാസികളുടെ വികാരം പരിഗണിക്കപ്പെടേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Trending News