പൂച്ചകളുടെ വിഗ്രഹം വെച്ച്‌ ആരാധിക്കുന്ന ക്ഷേത്രം; കർണ്ണാടകയിലെ അത്ഭുതം

 മാണ്ഡ്യതുമകുരു ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം. ഇവിടെ പൂച്ചകളെ ആരാധിക്കാൻ പ്രത്യേക ക്ഷേത്രവുമുണ്ട്.  മഹാലക്ഷ്മിയുടെ പ്രതിരൂപമായാണ് പൂച്ചകളെ  ആരാധിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 08:46 PM IST
  • മാണ്ഡ്യതുമകുരു ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം. ഇവിടെ പൂച്ചകളെ ആരാധിക്കാൻ പ്രത്യേക ക്ഷേത്രവുമുണ്ട്
  • മഹാലക്ഷ്മിയുടെ പ്രതിരൂപമായാണ് പൂച്ചകളെ ആരാധിക്കുന്നത്
  • ലക്ഷ്മീ ദേവി പൂച്ചയുടെ രൂപത്തില്‍ ഗ്രാമത്തിലേക്ക് വന്നുവെന്നും ആപത്തില്‍ നിന്ന് രക്ഷിച്ചുവെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം
പൂച്ചകളുടെ വിഗ്രഹം വെച്ച്‌ ആരാധിക്കുന്ന ക്ഷേത്രം; കർണ്ണാടകയിലെ അത്ഭുതം

കർണാടകയിലെ മൈസൂരിനടുത്തുള്ള ബെക്കലെല ഗ്രാമത്തില്‍ പൂച്ചകളുടെ വിഗ്രഹം വെച്ച്‌ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട്,മങ്കാമാ ക്ഷേത്രം. മൈസൂരുവിൽനിന്ന് 90 കിലോമീറ്റർ അകലെ മാണ്ഡ്യയിലെ മദ്ദൂർ താലൂക്കിലുള്ള ബെക്കലലെയിലാണ് ഈ വിചിത്ര ആരാധാനാരീതികളുള്ളത്. പൂച്ചയ്ക്ക് കന്നഡ ഭാഷയിലുള്ള പദമായ 'ബെക്കു' എന്നതി ല്‍നിന്നാണ് ഗ്രാമത്തിന് ബെക്കലലെ എന്ന പേരുലഭിച്ചത്. മാര്‍ജാരാരാധനയുടെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ ഇടവിട്ട് ഉത്സവവും ഗ്രാമവാസികള്‍ സംഘടിപ്പിക്കാറുണ്ട്. 

 മാണ്ഡ്യതുമകുരു ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം. ഇവിടെ പൂച്ചകളെ ആരാധിക്കാൻ പ്രത്യേക ക്ഷേത്രവുമുണ്ട്.  മഹാലക്ഷ്മിയുടെ പ്രതിരൂപമായാണ് പൂച്ചകളെ  ആരാധിക്കുന്നത്. ലക്ഷ്മീ ദേവി പൂച്ചയുടെ രൂപത്തില്‍ ഗ്രാമത്തിലേക്ക് വന്നുവെന്നും ആപത്തില്‍ നിന്ന് രക്ഷിച്ചുവെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം.  ഇതിന്‍റെ നന്ദിസൂചകമായാണ് പൂച്ചകളെ ആരാധിക്കുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ആരാധന തുടങ്ങിയെന്ന് ക്ഷേത്രത്തില്‍ പൂജ  ചെയ്യുന്ന കുടുംബത്തില്‍പ്പെട്ട ബസവാരാധ്യ പറഞ്ഞു.

അടുത്തടുത്തായി നിര്‍മിച്ചിരിക്കുന്ന മൂന്നുക്ഷേത്രങ്ങള്‍ കൂടിച്ചേര്‍ന്നതാണ് പൂച്ചകള്‍ ആരാധിക്കപ്പെടുന്ന മങ്കമ്മാ ക്ഷേത്രം. ഗ്രാമത്തിലെ മൂന്നു കുടുംബക്കാരാണ് ക്ഷേത്രങ്ങള്‍ പണികഴിപ്പിച്ചത്. പൂച്ചയുടെ വിഗ്രഹമാണ് പ്രതിഷ്ഠ.  60 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇന്നത്തെനിലയില്‍ ക്ഷേത്രം പുതുക്കിപ്പണിതത്. എല്ലാ ചൊവ്വാഴ്ചകളിവുമാണ്  ഇവിടെ പ്രത്യേക  പൂജ നടക്കുന്നത്. നിരവധി ഗ്രാമവാസികള്‍ ഇതില്‍ പങ്കുകൊള്ളാനെത്തും. നാലുദിവസംവരെ നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍നിന്നടക്കം സന്ദര്‍ശകര്‍ എത്താറുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു. 

ജ്യോതിഷികൾ കുറിക്കുന്ന  ശുഭമുഹൂർത്തത്തിലാണ്  ഗ്രാമം മംഗമ്മ ഉത്സവം ആഘോഷിക്കുന്നത്. ആഘോഷങ്ങൾ മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കും.  എണ്ണൂറോളം കുടുംബങ്ങളുള്ള ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളിലും ഒന്നോ അതിലധികമോ പൂച്ചകളെ കാണാന്‍ സാധിക്കും. വീടുകളിലും പൂച്ചകളെ പൂജിക്കുന്നുണ്ട്. ഗ്രാമത്തിലെ ആരും പൂച്ചകളെ ഉപദ്രവിക്കാറില്ല. അഥവാ അങ്ങനെ ചെയ്യുന്നവര്‍ക്ക് യാതൊരുവിധ മാപ്പും ലഭിക്കില്ലെന്നും ഗ്രാമവാസികൾ പറയുന്നു. അത്തരക്കാരെ ഗ്രാമത്തില്‍നിന്ന് പുറത്താക്കും. മാത്രമല്ല  ഗ്രാമത്തില്‍ പൂച്ചയുടെ ജഡം ആരെങ്കിലും കണ്ടെത്തിയാല്‍ അത് സംസ്‌കരിക്കാതെ, കണ്ടെത്തിയയാള്‍ സ്ഥലംവിട്ടുപോവാനും പാടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News