TiE Delhi-NCR Sustainability Summit: 2070-ഓടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യം; TiE ഡൽഹി-NCR സുസ്ഥിരതാ ഉച്ചകോടിക്ക് സമാപനം

2050 ഓടെ കാർബൺ ന്യൂട്രാലിറ്റി എന്ന ലക്ഷ്യം കൈവരിക്കാനാണ് തങ്ങളും ലക്ഷ്യമിടുന്നതെന്ന് ലുഫ്താൻസ ഗ്രൂപ്പ് സെയിൽസ്-ദക്ഷിണേഷ്യ ജനറൽ മാനേജർ സംഗീത ശർമ്മ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Oct 16, 2023, 01:07 PM IST
  • കാർബൺ ന്യൂട്രാലിറ്റി എന്ന ലക്ഷ്യം കൈവരിക്കാനാണ് തങ്ങളും ലക്ഷ്യമിടുന്നതെന്ന് ലുഫ്താൻസ ഗ്രൂപ്പ്
  • സുസ്ഥിര മേഖലയിൽ സംഭാവനകൾ നൽകുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് TiE ഡൽഹി-NCRൻറെ ഉച്ചകോടി ലക്ഷ്യം വെക്കുന്നത്
  • വിവിധ തലങ്ങളിൽ വിദഗ്ധ പാനലുകൾ ചർച്ചകളിൽ പങ്കാളികളായി
TiE Delhi-NCR Sustainability Summit: 2070-ഓടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യം; TiE ഡൽഹി-NCR സുസ്ഥിരതാ ഉച്ചകോടിക്ക് സമാപനം

ന്യൂഡൽഹി: TiE ഡൽഹി-NCR സുസ്ഥിരതാ ഉച്ചകോടിക്ക് സമാപനമായി. 2070-ഓടെ നെറ്റ് സീറോ എമിഷൻ നേടുക എന്ന ഇന്ത്യ ലക്ഷ്യത്തിൽ ഊന്നിയാണ്‌ TiE ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ഇവന്റ് സ്റ്റാർട്ടപ്പ് സ്ഥാപകർ, നിക്ഷേപകർ, പോളിസി നിർമ്മാതാക്കൾ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ ഉച്ചകോടിയിൽ സംസാരിച്ചു. 2033-ഓടെ തങ്ങളുടെ മുഴുവൻ ശൃംഖലകളും സീറോ എമിഷനിലേക്ക് എത്തുമെന്ന് സൊമാറ്റോ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ അഞ്ജലി കുമാർ ഉച്ചകോടിയിൽ വ്യക്തമാക്കി. 100% ഇലക്ട്രിക് വാഹന (ഇവി) ഡെലിവറികളിലേക്ക് മാറാനാണ് സൊമാറ്റോ ശ്രമിക്കുന്നതെന്ന്  അഞ്ജലി വ്യക്തമാക്കി.

2050 ഓടെ കാർബൺ ന്യൂട്രാലിറ്റി എന്ന ലക്ഷ്യം കൈവരിക്കാനാണ് തങ്ങളും ലക്ഷ്യമിടുന്നതെന്ന് ലുഫ്താൻസ ഗ്രൂപ്പ് സെയിൽസ്-ദക്ഷിണേഷ്യ ജനറൽ മാനേജർ സംഗീത ശർമ്മ വ്യക്തമാക്കി. ഓരോ വിമാനത്തിലും മലിനീകരണം 30% കുറയ്ക്കുക എന്നതാണ് ലുഫ്താൻസ ലക്ഷ്യം വെക്കുന്നതെന്നും സംഗീത കൂട്ടിച്ചേർത്തു.അതേസമയം പരിസ്ഥിതി സൗഹൃദ ഭാവി എന്ന ആശയമാണ് ഇനി ബിസിനസിൽ അടക്കം ഉയർത്തേണ്ടതെന്ന് ഐസിഎഫ് ഗ്ലോബലിന്റെ മുൻ ചെയർമാനും സിഇഒയുമായ സുധാകർ കേശവൻ ചർച്ചയിൽ ചൂണ്ടിക്കാട്ടി. 

സുസ്ഥിര മേഖലയിൽ സംഭാവനകൾ നൽകുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് TiE ഡൽഹി-NCRൻറെ സുസ്ഥിരത ഉച്ചകോടി ലക്ഷ്യം വെക്കുന്നത്. ക്ഷണം, വെള്ളം, സുസ്ഥിര ഉൽപ്പാദനം, പരിസ്ഥിതി സംരക്ഷണം, മൊബിലിറ്റി സൊല്യൂഷനുകൾ എന്നിവയുൾപ്പെടെ  വിവിധ തലങ്ങളിൽ വിദഗ്ധ പാനലുകൾ ചർച്ചകളിൽ പങ്കാളികളായി. ബിസിനസ് പരിസ്ഥിതി സൗഹൃദമാക്കി മാറ്റുക. പുതിയ അവസരങ്ങളും ബിസിനസ്സ് സാധ്യതകളും സൃഷ്ടിക്കുക തുടങ്ങിയവയും സുസ്ഥിരതാ ഉച്ചകോടിയുടെ ലക്ഷ്യങ്ങളിൽപ്പെട്ടതാണ്.

ചന്ദ്രകാന്ത് കേശവൻ (സെന്റർ ഫോർ എനർജി പോളിസി ആൻഡ് ക്ലൈമറ്റ് സൊല്യൂഷൻസ്) അനിതാ ജോർജ് - (സഹസ്ഥാപക, അദീന ക്യാപിറ്റൽ) സുജോയ് ഘോഷ് തുടങ്ങിയ പ്രമുഖ നിക്ഷേപകരും ഉച്ചകോടിയിൽ സംസാരിച്ചു. രാജ്യത്തെ പരിസ്ഥിത സൗഹൃദ ആശയങ്ങൾ മുന്നോട്ട് വെക്കുന്ന വിവിധ സ്റ്റാർട്ടപ്പുകളും ഉച്ചകോടിയുടെ ഭാഗമായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News