ഇന്ത്യയിൽ കൊവിഡ് (Covid19) കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ആദ്യമായി രാജ്യത്ത് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ തൃശൂരിലാണ്. വുഹാനിൽ നിന്നും വന്ന ഒരു വിദ്യാർത്ഥിക്കാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്.
മഹാമാരി (Covid Pandemic) പിടിച്ചിട്ട് ഒരു വര്‍ഷം പിന്നിടുന്ന ഇന്ന് നാം തിരിഞ്ഞു നോക്കുമ്പോൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ സഹായിച്ചത് എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ഫെഡറല്‍ തത്വത്തില്‍ ഊന്നി വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും അവയുടെ വിവിധ എജന്‍സികളും സംയുക്തമായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്.
വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡ് നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പിന്‍ബലം ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ത്യയ്ക്ക് (India) വളരെ കുറവായിരുന്നുവെങ്കിലും മഹാമാരി പിടിപെട്ട് ഒരു വര്‍ഷം തികയുമ്പോൾ കൊവിഡിനെ ഫലപ്രദമായി നേരിട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉണ്ട് എന്നത് അഭിമാനമാണ്.
Also Read: India യുടെ Vaccine നിർമ്മാണ ശേഷി ലോകത്തിന്റെ ഏറ്റവും മികച്ച സമ്പാദ്യം : UN മേധാവി
മഹാമാരി കാരണം വികസിത രാജ്യങ്ങളായ അമേരിക്കയും (America) ബ്രിട്ടനും തിരിച്ചടി നേരിട്ടപ്പോള്‍ ഇന്ത്യ നേടിയ നേട്ടം വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ട വീര്യം വ്യക്തമാക്കുന്നതാണ്. കൊവിഡ് പ്രതിസന്ധിയെ തരണം ചെയ്യാന്‍ ഇന്ത്യയെ സഹായിച്ചത് മികച്ച ഫെഡറല്‍ സംവിധാനവും സാങ്കേതിക വിദ്യകളും മുന്നണിപ്പോരാളികളും ജനങ്ങളുടെ ക്രിയാത്മക സഹകരണവുമാണ് എന്ന കാര്യത്തിൽ സംശയമില്ല.
മഹാമാരി സമയത്ത് രാജ്യത്തെ ജനങ്ങളുടെ കാര്യം നോക്കുന്നതിന് പുറമെ 150 ഓളം രാജ്യങ്ങളെ സഹായിക്കാനും ഇന്ത്യയ്ക്ക് സാധിച്ചുവെന്നത് ഒരു വലിയ നേട്ടം തന്നെയാണ്. ഇതിനെല്ലാത്തിനും പുറമെ ഇപ്പോഴിതാ രണ്ട് കൊവിഡ് വാക്‌സിനുകളും (Covid Vaccine) ഇന്ത്യയ്ക്ക് സ്വന്തമായിട്ടുണ്ട്.
ഇന്ത്യ ഏകദേശം 2.3 ദശലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ കുത്തിവയ്പ് നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഇനി വരും മാസങ്ങളിൽ പ്രായമായവര്‍ക്ക് ഉള്‍പ്പടെ അടുത്ത 300 ദശലക്ഷം പേര്‍ക്ക് ഇന്ത്യ പ്രതിരോധമരുന്ന് നൽകും എന്നും റിപ്പോർട്ട് ഉണ്ട്. വാക്സിൻ എത്തിയതോടെ രാജ്യത്തിന്റെ പ്രതിസന്ധിയിലായ സാമ്പത്തിക തൊഴില്‍ മേഖലകള്‍ ഗുണപരമായ തിരിച്ച് വരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് രാജ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.