Bus Fire: ഗുരുഗ്രാമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് രണ്ട് മരണം; 29 പേരുടെ നില ​ഗുരുതരം

ഡൽഹി-ജയ്പൂർ റൂട്ടിൽ ബുധനാഴ്ച രാത്രി ഓടുന്ന സ്ലീപ്പർ ബസിന് തീപിടിച്ച് രണ്ട് യാത്രക്കാർ മരിക്കുകയും 29 പേർക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. അപകടത്തിൽ ബസ് പൂർണ്ണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരിൽ അഞ്ചുപേരെ മേദാന്ത ആശുപത്രിയിലും ഏഴുപേരെ സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

Bus Fire: ഗുരുഗ്രാമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് രണ്ട് മരണം; 29 പേരുടെ നില ​ഗുരുതരം

About the Author