ചെന്നൈ: തമിഴ് ജനതയോട് ഒടുവിൽ മാപ്പ് ചോദിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്ദലജെ. സമൂഹ മാധ്യമങ്ങളിലൂടെയാണ് മന്ത്രി മാപ്പ് ചോദിച്ചത്. വിദ്വേഷ പരമാർശം വലിയ തോതിൽ വിമർശനം നേരിട്ടതോടെയാണ് മാപ്പ്. തൻറെ വാക്കുകൾ പലരെയും വേദനിപ്പിച്ചതായി മനസ്സിലാക്കുന്നെന്നും മാപ്പ് ചോദിക്കുന്നതായും ശോഭ കരന്ദലജെ സാമൂഹിക മാധ്യമമായ ട്വിറ്ററിൽ (എക്സ്) കുറിച്ചു.
തൻറെ പരാമർശങ്ങൾ കൃഷ്ണഗിരി വനത്തില്‍ പരിശീലനം നേടിയവരെ ഉദ്ദേശിച്ചായിരുന്നെന്നും ഇവർക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്നും മന്ത്രി ട്വീറ്റിൽ വ്യക്തമാക്കുന്നു. തമിഴ്നാട്ടുകാര്‍ ബംഗളൂരുവിലെത്തി സ്ഫോടനങ്ങള്‍ നടത്തുന്നതായും കേരളത്തിലെ ആളുകള്‍ കര്‍ണാടക പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
To my Tamil brothers & sisters,
I wish to clarify that my words were meant to shine light, not cast shadows. Yet I see that my remarks brought pain to some - and for that, I apologize. My remarks were solely directed towards those trained in the Krishnagiri forest,
1/2— Shobha Karandlaje (Modi Ka Parivar) (@ShobhaBJP) March 19, 2024
linked to the Rameshwaram Cafe blast. To anyone from Tamilnadu effected, From the depths of my heart, I ask your forgiveness. Furthermore, I retract my previous comments.
— Shobha Karandlaje (Modi Ka Parivar) (@ShobhaBJP) March 19, 2024
ഇത് വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇതിന് പിന്നാലെയാണ് ക്ഷമ ചോദിച്ചത്. അതേസമയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇത്തരം സംഭവങ്ങൾക്കെതിരെ ഒന്നും ചെയ്യുന്നില്ലെന്നും അവർ ആരോപിച്ചിരുന്നു. പ്രസ്താവന വിവാദമായതോടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനടക്കമുള്ളവർ ഇതിനെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.
പ്രശ്നത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. നോർത്ത് ബെംഗളൂരുവിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് ശോഭാ കരന്തലജെ. അതേസമയം ശോഭ കരന്താലാജെയും പോസ്റ്റുകളുടെ താഴെ മലയാളികളും പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. മലയാളികളെപറ്റി വിലകുറഞ്ഞ പരാമർശം നടത്തിയ താങ്കൾ മാപ്പുപറയണം.
താങ്കൾ പറഞ്ഞപോലെ താങ്കളെപറ്റിയോ അല്ലെങ്കിൽ മാന്യരായ കർണ്ണാടക ജനങ്ങളെകുറിച്ചോ, മോശമായി അതിന് മറുപടി പറയാൻ ഒരു മലയാളിയും ഒരുങ്ങില്ല അതാണ് ഞങൾ പഠിച്ച സംസ്കാരം എന്നാണ് ഒരാളുടെ കമൻറ്. മലയാളികളോട് ശോഭ കരന്തലാജെ മാപ്പ് ചോദിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.