Yogi on Action: അഴിമതി ആരോപണം, DSPയെ സബ് ഇൻസ്പെക്ടറായി തരംതാഴ്ത്തി യോഗി ആദിത്യനാഥ്

ബലാത്സംഗക്കേസ് ഒതുക്കിതീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയ DSP വിദ്യാ കിഷോർ ശർമ ഇപ്പോൾ ഒരു കോൺസ്റ്റബിളാണ്..! 

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 05:01 PM IST
  • ബലാത്സംഗക്കേസ് ഒതുക്കിതീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയ DSP വിദ്യാ കിഷോർ ശർമ ഇപ്പോൾ ഒരു കോൺസ്റ്റബിളാണ്..!
Yogi on Action: അഴിമതി ആരോപണം, DSPയെ സബ് ഇൻസ്പെക്ടറായി തരംതാഴ്ത്തി യോഗി ആദിത്യനാഥ്

Lucknow: അഴിമതിക്കാര്‍ക്ക് യോഗിയുടെ ഭരണത്തിന്‍ കീഴില്‍ ഉത്തര്‍ പ്രദേശില്‍ സ്ഥാനമില്ല എന്ന് ഒരിയ്ക്കല്‍ക്കൂടി തെളിഞ്ഞിരിയ്ക്കുന്നു. കൈക്കൂലി വാങ്ങിയ കേസില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ തരംതാഴ്ത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. 

ബലാത്സംഗക്കേസ് ഒതുക്കിതീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയതായാണ് DSP വിദ്യാ കിഷോർ ശർമയ്ക്കെതിരായ ആരോപണം.  5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന വീഡിയോ സർക്കാരിന്‍റെ   ശ്രദ്ധയിൽപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുറപ്പെടുവിച്ച നിര്‍ദ്ദേശ പ്രകാരം DSP വിദ്യാ കിഷോർ ശർമ താന്‍ ‍ സര്‍വീസ് ആരംഭിച്ച തസ്തികയായ സബ് ഇൻസ്പെക്ടര്‍  പദവിയിലാണ്  ഇപ്പോള്‍ ഉള്ളത്.  

Also Read:   Morbi Bridge Collapse Probe: മോർബി പാലം തകർന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

DSP വിദ്യാ കിഷോർ ശർമ ഇപ്പോൾ ഒരു കോൺസ്റ്റബിളാണ്, അതായത് അദ്ദേഹം തന്‍റെ കരിയർ ആരംഭിച്ച തസ്തികയിൽ, റിപ്പോര്‍ട്ടുകള്‍ പറയുന്നു. 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന വീഡിയോ സർക്കാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡിഎസ്പി വിദ്യാ കിഷോർ ശർമയെ തരംതാഴ്ത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

 സ്വാമി വിവേകാനന്ദ് ആശുപത്രി ഉടമയും ഇൻസ്‌പെക്ടർ രാംവീർ യാദവവും ചേര്‍ന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചിരുന്നു. എന്നാല്‍, സംഭവത്തില്‍ പോലീസ് നടപടിയെടുത്തില്ല. ഇതിനായി DSP പ്രതികളില്‍ നിന്നും കൈക്കലി  വാങ്ങിയതായി  യുവതി ആരോപിച്ചു.  അഴിമതി ആരോപണം ഉയര്‍ന്നതോടെ  ശര്‍മയെ സ്ഥലം മാറ്റിയിരുന്നു.  എന്നാല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശര്‍മ കൈക്കൂലി  വാങ്ങിയതായി ആരോപണം ഉയര്‍ന്നതോടെ ഇയാള്‍  സസ്‌പെൻഡ്  ഷനിലായിരുന്നു.  പിന്നീട സര്‍ക്കാര്‍ തലത്തില്‍ നടത്തിയ അന്വേഷത്തില്‍ കുറ്റം തെളിഞ്ഞതോടെയാണ്   ഇയാളെ തരം താഴ്ത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News