ഗോണ്ട: ഉത്തര്‍പ്രദേശില്‍ മന്ത്രി ഓം പ്രകാശ് രാജ്ഭഹറിന്‍റെ അകമ്പടി വാഹനമിടിച്ച് എട്ടു വയസുകാരന്‍ മരിച്ചു. ശനിയാഴ്ച രാത്രിയില്‍ ഗോണ്ട ജില്ലയിലെ കേണല്‍ഗഞ്ച്-പരസ്പൂര്‍ റോഡിലാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് അകമ്പടി വാഹനം ഇടിച്ചിട്ടത് മാത്രമല്ല കുട്ടിയെ ഇടിച്ചിട്ടശേഷം വാഹനം നിര്‍ത്താതെ പാഞ്ഞു പോയി എന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
A boy died allegedly after he was hit by UP minister Om Prakash Rajbhar’s convoy on Colonelganj-Paraspur route in Gonda district yesterday pic.twitter.com/9EtwgdV615
— ANI UP (@ANINewsUP) October 29, 2017
Gonda: A vehicle from UP Min Om Prakash Rajbhar’s convoy hit the boy & he died on the spot, FIR registered- Vishwanath, Father of the victim pic.twitter.com/HrcRqYev8d
— ANI UP (@ANINewsUP) October 29, 2017
മരിച്ച കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാം പ്രഖ്യാപിച്ചു. ഡിജിപിയോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
UP CM Adityanath ordered compensation of Rs 5 lakh for the next of kin of victim & asked DGP UP for a detailed report of the incident #Gonda
— ANI UP (@ANINewsUP) October 29, 2017