Upsc cds Notification 2022: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കമ്പൈൻഡ് ഡിഫൻസ് സർവീസസ് അപേക്ഷ ക്ഷണിച്ചു

ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം

Written by - Zee Malayalam News Desk | Last Updated : May 20, 2022, 11:35 AM IST
  • 339 തസ്തികകളിലേക്കാണ് വിജഞാപനം വിളിച്ചിരിക്കുന്നത്
  • അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഉള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
  • അവസാന വർഷക്കാർരക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം
Upsc cds Notification 2022: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കമ്പൈൻഡ് ഡിഫൻസ് സർവീസസ് അപേക്ഷ ക്ഷണിച്ചു

Upsc cds Notification 2022: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്സാമിനേഷൻറെ വിജ്ഞാപനം പുറത്തിറക്കി. 339 തസ്തികകളിലേക്കാണ് വിജഞാപനം. ജൂൺ 7 അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് upsc.gov.in/ upsconline.nic.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സെപ്റ്റംബർ 4-നാണ് പരീക്ഷ നടത്തുന്നത്. 

ഒഴിവുകളുടെ വിശദാംശങ്ങൾ (അക്കാദമി തിരിച്ച്)

ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ), ഡെറാഡൂൺ: 100 
ഇന്ത്യൻ നേവൽ അക്കാദമി (ഐഎൻഎ), ഏഴിമല: 22
തസ്തികകൾ എയർഫോഴ്സ് അക്കാദമി (എഎഫ്എ), ഹൈദരാബാദ്: 32 
ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി (ഒടിഎ), ചെന്നൈ (പുരുഷന്മാർ) : 169 
ഷോർട്ട് സർവീസ് കമ്മീഷനുകളുണ്ട് (പുരുഷന്മാർക്ക്).
ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമി, OTA, ചെന്നൈ (സ്ത്രീ): 16 

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്ലസ്ടു തലത്തിൽ ഫിസിക്സ്, മാത്സ് എന്നിവ പഠിച്ചിരിക്കണം. ഇന്ത്യൻ നേവൽ അക്കാദമിയിലേക്ക് എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. അവസാന വർഷക്കാർരക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 

പ്രായപരിധി

ഐഎംഎയിലേക്ക്  അപേക്ഷിക്കുന്നർ 1999  ജൂലൈ  02 -ന് മുമ്പോ 2004 ജൂലൈ 01 ന് ശേഷമോ ജനിച്ചവരാകരുത്.
നേവൽ അക്കാദമിയിലേക്ക് അപേക്ഷിക്കുന്നർ 1999  ജൂലൈ  02 -ന് മുമ്പോ 2004 ജൂലൈ 01 ന് ശേഷമോ ജനിച്ചവരാകരുത്.
ഇന്ത്യൻ എയർഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നർ - 1999  ജൂലൈ  02 -ന് മുമ്പോ 2004 ജൂലൈ 01 ന് ശേഷമോ ജനിച്ചവരാകരുത്.

തിരഞ്ഞെടുപ്പ് 

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. സ്ത്രീകൾ/എസ്‌സി/എസ്ടി വിഭാഗങ്ങൾ ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും അപേക്ഷാ ഫീസ് 200 രൂപയാണ്. ഓൺലൈൻ മോഡ് വഴിയോ ഏതെങ്കിലും എസ്ബിഐ ശാഖയിൽ നിന്നോ ഫീസ് അടയ്ക്കാം.

എങ്ങനെ രജിസ്റ്റർ ചെയ്യാം

 1: ഒന്നാമതായി upsconline.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക.
2: വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന UPSC യുടെ വിവിധ പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 3: ഇപ്പോൾ പാർട്ട് 1 രജിസ്ട്രേഷന്റെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 4: അഭ്യർത്ഥിച്ച എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.
 5: അതുപോലെ ഭാഗത്തിനായി രജിസ്റ്റർ ചെയ്യുക.
 6: അപേക്ഷാ ഫീസ് അടയ്ക്കുക.
 7: എല്ലാ പ്രക്രിയകളും പൂർത്തിയാക്കിയ ശേഷം അപേക്ഷയുടെ പ്രിന്റ് എടുക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News