ന്യൂ ഡൽഹി: രാജ്യത്തെ ഉപയോഗത്തിന് അടിയന്തര അനുമതി ലഭിച്ച കോവിഡ് വാക്സിനുകൾ 110 ശതമാനം സുരക്ഷിതമെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. സീറം ഇനസ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് ഡിസിജിഐ ഇന്ന് അടിയന്തര അനുമതി നൽകിയത്. എന്നാൽ അനുമതി നൽകിയ വാക്സിനുകൾ ഉപയോഗിച്ചാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന അഭ്യുഹങ്ങൾക്കിടെയാണ് DCGI ഡോ. വി.ജി.സോമാനി ഇക്കാര്യം മാധ്യമങ്ങളോടായി അറിയിച്ചത്.
#WATCH I We'll never approve anything if there's slightest of safety concern. Vaccines are 110 % safe. Some side effects like mild fever, pain & allergy are common for every vaccine. It (that people may get impotent) is absolute rubbish: VG Somani,Drug Controller General of India pic.twitter.com/ZSQ8hU8gvw
— ANI (@ANI) January 3, 2021
ചെറിയ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിന്നെങ്കിൽ ഒരിക്കലും വാക്സിനുകൾക്ക് അനുമതി നൽകില്ലായിരുന്നുയെന്ന് DCGI പറഞ്ഞു. അനുമതി നൽകിയ കൃത്യമായ പരിശോധനകൾക്ക് മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. വാക്സിൻ ഉപയോഗിച്ചാൽ വന്ധീകരണം പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ചില ഇടങ്ങളിൽ നിന്ന് കിംവദന്തികൾ ഉയർന്നിരുന്നു. എന്നാൽ അതെല്ലാം അസംബന്ധമാണെന്നും സാധാരണ എല്ലാ വാക്സിനുകളെ പോലെ ചെറിയ രീതിയിലുള്ള പനി, ശരീര വേദന അലർജി തുടങ്ങിയവ മാത്രം അനുഭവപ്പെട്ടേക്കാമെന്ന് DCGI മുന്നറയിപ്പ് നൽകി.
ALSO READ: ഇതുവരെയുള്ള എല്ലാ പരീക്ഷണങ്ങളും സുരക്ഷിതം; കൊറോണ വാക്സിൻ DCGI അംഗീകരിച്ചു
രാജ്യത്ത് അടയന്തര ഉപയോഗത്തിനായ കൊവിഷീൽഡിനും കൊവാക്സുനും അനുമതി നൽകിയതിന് ശേഷമാണ് സോമാനി ഇക്കാര്യം മാധ്യമങ്ങളോടായി അറിയിച്ചത്. കഴിഞ്ഞ ദിവസം വാക്സിനെതിരെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (Akhilesh Yadav) ആരോപണം ഉയർത്തിയിരുന്നു. ബിജെപിയുടെ കോവിഡ് വാക്സിനിൽ വിശ്വാസമില്ലെന്നും അത് തങ്ങൾക്ക് വേണ്ടെന്നുമാണ് അഖിലേഷ് അറിയിച്ചത്. വാക്സിൻ സ്വീകരിച്ചാൽ ഷണ്ഡത്വം ഉണ്ടാകുമെന്ന് സമാജ് വദി പാർട്ടിയുടെ നേതാവായ അശുതോഷ് സിൻഹയും പറഞ്ഞിരുന്നു.
ALSO READ: രാജ്യം കോവിഡ് മുക്തിയിലേക്ക്, Vaccine അനുമതിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
അതേസമയം ബയോടെക്കിന്റെ കൊവാക്സിന് അടിയന്തര അനുമതി നൽകയിതിനെതിരെ കോൺഗ്രസും രംഗത്തെത്തിട്ടുണ്ട്. കൊവാക്സൻ്റെ മൂന്നാംഘട്ടത്തിലെ പരീക്ഷണം രേഖകൾ അവ്യക്തമാണെന്നും അതിൻ്റെ രേഖകൾ പുറത്ത് വിടണമെന്ന് ശശി തരൂർ (Shashi Tharoor) തുടങ്ങിയ കോൺഗ്രസ് നേതാക്കൾ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy