ഹരിയാനയില്‍ സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്, പല സ്ഥലങ്ങളില്‍ നിരോധനാജ്ഞ

മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനെന്ന് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചതിനു പിന്നാലെ കോടതിക്ക് പുറത്ത് സംഘര്‍ഷം. സംഘര്‍ഷം വ്യപിക്കുമെന്നും സൂചന. ദേരാ അനുയായികളോട് കോടതി പരിസരത്തുനിന്നും പിന്മാറാന്‍ പൊലിസ് ആവശ്യപ്പെട്ടു. 

Last Updated : Aug 25, 2017, 05:58 PM IST
ഹരിയാനയില്‍ സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്, പല സ്ഥലങ്ങളില്‍ നിരോധനാജ്ഞ

പഞ്ച്കുല: മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവനും ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനെന്ന് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചതിനു പിന്നാലെ കോടതിക്ക് പുറത്ത് സംഘര്‍ഷം. സംഘര്‍ഷം വ്യപിക്കുമെന്നും സൂചന. ദേരാ അനുയായികളോട് കോടതി പരിസരത്തുനിന്നും പിന്മാറാന്‍ പൊലിസ് ആവശ്യപ്പെട്ടു. 

സേന ഫ്ലാഗ് മാര്‍ച്ച്‌ നടത്തി. 

ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേര്‍ക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് ആളുകളാണ് കൊടത് പരിസരത്ത് തടിച്ചുകൂടിയിക്കുന്നത്. ആളുകളെ പിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

അക്രമാസക്തമായ ജനം ഒരു മാധ്യമത്തിന്‍റെ വാഹനം നശിപ്പിക്കുകയും എഞ്ചിനീയറെ ആക്രമിക്കുകയും ചെയ്തു. അക്രമികള്‍ മാധ്യമപ്രവര്‍ത്തകരെയാണ് ലക്ഷ്യമിടുന്നത്. 

പട്യാലയിലും ഫിറോസ്‌പുറിലും പഞ്ച്കുലയിലും ബതിണ്ടയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഡല്‍ഹിയ്ക്ക് അതീവജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 

നിരവധി സ്ഥാപനങ്ങളും വാഹനങ്ങളും ആക്രമാസക്തമായ ജനം തീ വച്ച് നശിപ്പിച്ചു.

ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് റാം റഹിമിനെതിരെ കോടതി നടപടി. ഓഗസ്റ്റ്‌ 28 ന് കോടതി ശിക്ഷ വിധി പ്രഖ്യാപിക്കും. 

വിധി എന്തായാലും സംയമനം പാലിക്കണമെന്ന് ദേര സച്ചാ സൗദ അനുകൂലികളോട് ഹരിയാ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. നിയമം അംഗീകരിക്കണമെന്നും, സമാധാനം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കോടതി വിധിക്ക് ശേഷം റാം റഹിം സിങ്ങിനെ ഹരിയാന പോലീസ് കസ്റ്റടിയില്‍ എടുത്തു. ദേര തലവനെ രോഹ്ത്തക്ക് ജയിലേക്ക് മാറ്റി.
 

Trending News