സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ സമയം കൂടുതലായി ചിലവഴിക്കാറുള്ളത് വീഡിയോകൾ കാണാനാണ്. വിരസമായ ജീവിതത്തിലെയും ജോലി സ്ഥലങ്ങളിലെയും ഏകാന്തതയും ഉത്കണ്ഠയും ഒക്കെ മാറ്റാൻ പലപ്പോഴും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. അതിനാൽ തന്നെ ദിനംപ്രതി ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുള്ളത്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വീഡിയോകളിൽ മൃഗങ്ങളുടെ വീഡിയോകളും, വിവാഹത്തിന്റെ വീഡിയോകളും, ഇൻസ്റ്റാഗ്രാം റീലുകളും ഒക്കെ ഉണ്ടാകാറുണ്ട്. സാന്തായുഷ്‌കാരമായ അന്തരീക്ഷവും ആളുകളുടെ കുസൃതിയും, തമാശകളും ഒക്കെ ചേർന്ന് ഒരു പോസിറ്റീവ് വൈബ് തരുന്നത് കൊണ്ടാണ് ആളുകൾക്ക് വിവാഹ വീഡിയോകളോട് താത്പര്യം കൂടാൻ കാരണം. എന്നാൽ ഇപ്പോൾ ആളുകളെ ഞെട്ടിച്ച ഒരു വിവാഹ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
വിവാഹത്തിന് വരൻ നോക്കി നിൽക്കെ കാമുകൻ വധുവിന് സിന്ദൂരം അണിയിക്കുന്ന വീഡിയോയാണ് ഇത്. വീഡിയോയിൽ വധുവും വരനും മണ്ഡപത്തിൽ ഇരിക്കുന്നത് കാണാം. ഇരുവരും വരമാലയും അണിഞ്ഞിട്ടുണ്ട്. വിവാഹത്തിന്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞുവെന്നാണ് വീഡിയോയിൽ നിന്ന് മനസിലാകുന്നത്. ആളുകൾ വധുവിനെയും വരനെയും കാണാൻ സ്റ്റേജിലേക്ക് വരുന്ന സമയമുള്ള വീഡിയോയാണ് ഇത്. എന്നാൽ പെട്ടെന്ന് വധുവിന്റെ കാമുകൻ സ്റ്റേജിലേക്ക് കേറി വരും.
സ്റ്റേജിലേക്ക് കയറി വരുന്ന കാമുകൻ ഒരു പേപ്പറിൽ പൊതിഞ്ഞ് കൊണ്ട് വന്ന സിന്ദൂരം ഭീഷണിപെടുത്തി വധുവിന്റെ മംഗല്യ രേഖയിൽ അണിയിക്കുകയാണ്. ആദ്യം കാമുകനെ പ്രതിരോധിക്കാൻ വധു ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കാത്തതിന്റെ തുടർന്ന് വധു പ്രതികരിക്കാതെ ഇരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാക്കാൻ കഴിയാതെ മിണ്ടാതെ ഇരുന്ന് പോകുകയാണ് വരൻ. ഗിദ്ദീ ഗിഡെ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. എന്നാൽ ഇത് വ്യാജ വീഡിയോയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...