വിവാഹമാണ് പലരും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യങ്ങളിൽ ഒന്നായി കാണുന്നത്. അത് കൊണ്ട് തന്നെ തങ്ങളുടെ കല്യാണ ചടങ്ങുകൾ അവിസ്മരണീയമാക്കാൻ കഴിയുന്നതെല്ലാം ചെയ്യാറുമുണ്ട്. ഇത്തരത്തിൽ ആർഭാടം കുറച്ച് കൂടി പോയതിൻറെ പരിണിത ഫലം കൂടി കേൾക്കാം.
കല്യാണ സൽക്കാരത്തിൽ പറഞ്ഞിരുന്ന മട്ടൺ സ്പെഷ്യൽ ഇല്ലാത്തിനാൽ വിവാഹം കന്നെ വേണ്ടെന്ന് വെച്ചതാണ് ഒരു ഹൈദരാബാദ് കുടുംബം ചെയ്തത്. നോൺ വെജ് മെനു ഒരുക്കിയിരുന്ന കല്യാണത്തിൽ വധുവിൻറെ വീട്ടുകാർ മട്ടൺ ബോൺമാരോ വിളമ്പാതിരുന്നതാണ് വരൻറെ കുടുംബത്തെ പ്രകോപിതരാക്കിയത്. വിഭവം സൽക്കാരത്തിന് ഉൾപ്പെടുത്തിയിട്ടില്ലെന്ന് വധുവിന്റെ വീട്ടുകാർ സ്ഥിരീകരിച്ചതോടെ സംഘർഷം രൂക്ഷമായി. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
വിവാഹം റദ്ദാക്കരുതെന്ന് വരന്റെ കുടുംബത്തോട് പോലീസ് ആവശ്യപ്പെട്ടെങ്കിലും അവർ തങ്ങളുടെ തീരുമാനത്തിൽ നിന്നും മാറാൻ കൂട്ടാക്കിയില്ലെന്ന് വിവരങ്ങൾ ഉദ്ദരിച്ച് ചില ടീവി ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. "തൻറെ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ശാന്തരായിരിക്കാൻ വരൻറെ കുടുംബത്തോട് അഭ്യർത്ഥിക്കുകയും പകരം കൂടുതൽ വിഭവങ്ങളുണ്ടെന്ന് പറയുകയും ചെയ്തെങ്കിലും തങ്ങളോട് മോശമായി പെരുമാറുകയായിരുന്നെന്ന് വധു പറയുന്നു.
മട്ടൺ വിഭവം കല്യാണത്തിന് വിളമ്പില്ലെന്ന വസ്തുത വധുവിന്റെ കുടുംബം മനഃപൂർവ്വം മറച്ചുവച്ചുവെന്ന് വരന്റെ കുടുംബം പറയുന്നത്. ഒടുവിൽ വരന്റെ വീട്ടുകാർ വിവാഹം ഉപേക്ഷിച്ചതോടെ വിവാഹ ചടങ്ങുകളും അവസാനിപ്പിച്ചു. വധു നിസാമാബാദ് സ്വദേശിയും വരൻ ജഗ്തിയാൽ സ്വദേശിയുമാണ്. നവംബറിൽ വധുവിന്റെ വസതിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.