Capt Abhilasha Barak:ആ ഫോം പൂരിപ്പിക്കുമ്പോൾ ഗ്രൗണ്ട് ഡ്യൂട്ടി മാത്രമേ പറ്റു എന്നായിരുന്നു, പക്ഷെ എല്ലാ ടെസ്റ്റും ഞാൻ പാസ്സായി-കരസേനയുടെ ആദ്യ യുദ്ധ വിമാന പൈലറ്റ് പറയുന്നു

 2018 സെപ്റ്റംബറിൽ ആർമി എയർ ഡിഫൻസ് കോർപ്‌സിൽ കമ്മീഷൻ നേടിയ അഭിലാഷ ഹരിയാന സ്വദേശിയാണ്

Written by - Zee Malayalam News Desk | Last Updated : May 26, 2022, 11:02 AM IST
  • ബി-ടെക് ഇലക്ട്രോണിക്സിൽ ബിരുദം നേടിയ ശേഷം അമേരിക്കൻ കമ്പനിയായ ഡെലോയിറ്റിലായിരുന്നു ജോലി
  • 2018-ൽ ചെന്നൈ ഓഫീസേഴ്‌സ്‌ ട്രെയിനിംഗ് ആക്കാദമിയിൽ കമ്മീഷൻ ചെയ്തു
  • എയർ ഡിഫൻസ് യങ്ങ് ഓഫീസേഴ്‌സ്‌ കോഴ്സ് എ ഗ്രേഡിലാണ് അഭിലാഷ പൂർത്തിയാക്കിയത്
Capt Abhilasha Barak:ആ ഫോം പൂരിപ്പിക്കുമ്പോൾ  ഗ്രൗണ്ട് ഡ്യൂട്ടി മാത്രമേ പറ്റു എന്നായിരുന്നു, പക്ഷെ എല്ലാ ടെസ്റ്റും ഞാൻ പാസ്സായി-കരസേനയുടെ ആദ്യ യുദ്ധ വിമാന പൈലറ്റ് പറയുന്നു

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ ആദ്യ വനിത യുദ്ധ വിമാന പൈലറ്റായി ക്യാപ്റ്റൻ അഭിലാഷ ബരക്. കോംബാറ്റ് ആർമി ഏവിയേഷൻ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം കോംബാറ്റ് ഏവിയേറ്ററായി ആർമി ഏവിയേഷൻ കോർപ്‌സിൽ ചേരുന്ന ആദ്യ വനിതാ ഓഫീസറാണ് ക്യാപ്റ്റൻ അഭിലാഷ ബരാക്ക്.

നാസിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിൽ നടന്ന ചടങ്ങിൽ അഭിലാഷ അടക്കം  36 സൈനിക പൈലറ്റുമാർക്ക് ബിരുദം സമ്മാനിച്ചു. 2018 സെപ്റ്റംബറിൽ ആർമി എയർ ഡിഫൻസ് കോർപ്‌സിൽ കമ്മീഷൻ നേടിയ അഭിലാഷ ഹരിയാന സ്വദേശിയാണ്. പിതാവ് എസ് ഒ  സിംഗ് റിട്ടയർഡ് കേണലാണ്.

abhilasha

ALSO READ : കപില്‍ സിബലും കോണ്‍ഗ്രസിനെ കൈവിട്ടു; അഭയം എസ്പിയില്‍... രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു

ഏവിയേഷൻ കോർപ്സിൽ ചേരുന്നതിന് മുമ്പ് ക്യാപ്റ്റൻ ബരാക്ക് നിരവധി പ്രൊഫഷണൽ മിലിട്ടറി കോഴ്സുകളും ചെയ്തിട്ടുണ്ട്. 

ബി-ടെക് ഇലക്ട്രോണിക്സിൽ ബിരുദം നേടിയ ശേഷം അമേരിക്കൻ കമ്പനിയായ ഡെലോയിറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് 2018-ൽ ചെന്നൈ ഓഫീസേഴ്‌സ്‌ ട്രെയിനിംഗ് ആക്കാദമിയിൽ കമ്മീഷൻ ചെയ്തു. ആർമി എയർ ഡിഫൻസ് യങ്ങ് ഓഫീസേഴ്‌സ്‌ കോഴ്സ്  എ ഗ്രേഡിലാണ് അഭിലാഷ പൂർത്തിയാക്കിയത്.

abhilasha3

ALSO READ : Cooking Oil Price: സാധാരണക്കാര്‍ക്കൊരു സന്തോഷവാര്‍ത്ത...!! ഭക്ഷ്യഎണ്ണയുടെ വില കുറയ്ക്കാന്‍ ശക്തമായ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

“ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷം ഞാൻ ആർമി ഏവിയേഷൻ കോർപ്സ് തിരഞ്ഞെടുത്തു. ഫോം പൂരിപ്പിക്കുമ്പോൾ, ഗ്രൗണ്ട് ഡ്യൂട്ടിക്ക് മാത്രമേ എനിക്ക് യോഗ്യത ഉണ്ടാവു എന്നറിയാമായിരുന്നു. പക്ഷേ പൈലറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ബാറ്ററി ടെസ്റ്റും കമ്പ്യൂട്ടറൈസ്ഡ് പൈലറ്റ് സെലക്ഷൻ സിസ്റ്റവും പാസ്സായി ഇന്ത്യൻ സൈന്യം യുദ്ധ പൈലറ്റുമാരായി സ്ത്രീകളെ  ഉൾപ്പെടുത്തുന്ന ദിവസം വിദൂരമല്ലെന്ന് എനിക്കറിയാമായിരുന്നു, ” അഭിമുഖത്തിൽ അവർ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News