Viral News: സ്മോളടിക്കാന്‍ ലോകോ പൈലറ്റ്‌ മുങ്ങി..!! ട്രെയിന്‍ വൈകിയത് മണിക്കൂറുകള്‍

അല്പം സ്മോളടിക്കാനായി ലോകോ പൈലറ്റ്‌ മുങ്ങിയതോടെ ട്രെയിന്‍ വൈകിയത് മണിക്കൂറുകള്‍, വലഞ്ഞ് യാത്രക്കാര്‍, സംഭവം നടന്നത് ബീഹാറിലെ സമസ്തിപ്പൂരില്‍.....

Written by - Zee Malayalam News Desk | Last Updated : May 4, 2022, 01:37 PM IST
  • സമസ്‌തിപൂരിൽ നിന്ന് സഹർസ എന്ന സ്ഥലത്തേയ്ക്ക് പോകുന്ന പാസഞ്ചർ ട്രെയിനിലെ ലോകോ പൈലറ്റ് കരൺവീർ യാദവാണ് ക്രോസിംഗിന്‍റെ സമയത്ത് ഒന്ന് മിനുങ്ങാന്‍ പോയത്.
Viral News: സ്മോളടിക്കാന്‍  ലോകോ പൈലറ്റ്‌ മുങ്ങി..!! ട്രെയിന്‍ വൈകിയത് മണിക്കൂറുകള്‍

Viral News: അല്പം സ്മോളടിക്കാനായി ലോകോ പൈലറ്റ്‌ മുങ്ങിയതോടെ ട്രെയിന്‍ വൈകിയത് മണിക്കൂറുകള്‍, വലഞ്ഞ് യാത്രക്കാര്‍, സംഭവം നടന്നത് ബീഹാറിലെ സമസ്തിപ്പൂരില്‍.....

ട്രെയിൻ നിർത്തിയിട്ട്  ആഹാരം വാങ്ങാനും മീന്‍  വാങ്ങാനുമൊക്കെ  ലോകോ പൈലറ്റ് പോയ സംഭവം നാം കേട്ടിട്ടുണ്ട്. എന്നാല്‍,  ട്രെയിന്‍ നിര്‍ത്തിയിട്ടിട്ട് മദ്യപിക്കാന്‍ പോയാലോ? ഇതാണ് ബീഹാറില്‍ നടന്നത്.

Also Read:  കേന്ദ്രമന്ത്രി രാമേശ്വർ തേലിയുടെ ചടങ്ങിനിടെ പ്രൊജക്ടറില്‍ തെളിഞ്ഞത് പോണ്‍ ഫിലിം...!!

സമസ്‌തിപൂരിൽ നിന്ന് സഹർസ എന്ന സ്ഥലത്തേയ്ക്ക് പോകുന്ന പാസഞ്ചർ ട്രെയിനിലെ ലോകോ പൈലറ്റ് കരൺവീർ യാദവാണ് ക്രോസിംഗിന്‍റെ സമയത്ത് ഒന്ന് മിനുങ്ങാന്‍ പോയത്.  രാജധാനി എക്‌സ്‌പ്രസിന് കടന്നുപോകാനായി ട്രെയിന്‍ നിർത്തിയിട്ട സമയത്താണ് ഇയാള്‍ ഒരു സ്മോള്‍ അടിക്കാനായി ട്രെയിനിൽ നിന്നും ഇറങ്ങി അടുത്തുള‌ള മദ്യശാലയില്‍ എത്തിയത്.   എന്നാല്‍, മദ്യം അധികം അകത്താക്കിയതോടെ ബോധം കെട്ട്  വഴിയില്‍ കിടപ്പായി. 

സിഗ്നൽ നൽകിയിട്ടും ട്രെയിന്‍ നീങ്ങാത്തത് യാത്രക്കാരെ ചൊടിപ്പിച്ചു. കാരണം തേടിയിറങ്ങിയ യാത്രക്കാര്‍ക്ക് ട്രെയിനില്‍  ലോകോ പൈലറ്റിനെ കാണുവാന്‍ കഴിഞ്ഞില്ല. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ ഗവൺമെന്‍റ്  റെയിൽവേ പോലീസിനെ വിവരം അറിയിച്ചു.  പിന്നീട്   നടത്തിയ തിരച്ചിലില്‍ ലോക്കൽ മാർക്കറ്റിന് സമീപം, നേരെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയില്‍  ലോകോ പൈലറ്റിനെ കണ്ടെത്തി. 

സംഭവത്തില്‍ ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം) അലോക് അഗർവാൾ അന്വേഷണത്തിന് ഉത്തരവിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News