ഇന്ത്യയിലെ വിവാഹങ്ങൾ എല്ലാം തന്നെ വളരെ വ്യത്യസ്തമായ രീതിയിലാണ് നടക്കുന്നത്. നോർത്ത് ഇന്ത്യയിൽ ഒരു രീതിയിൽ സൗത്ത് ഇന്ത്യയിൽ മറ്റൊരു രീതിയിലാണ് കല്യാണങ്ങൾ. അതിൽ തന്നെ ഓരോ സംസ്ഥാനങ്ങളിലും അത് വ്യത്യസ്തമായിരിക്കും. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഈ വിവാഹ രീതികളൊക്കെ വലിയ കൗതുകം ഉണ്ടാക്കുന്നതാണ്. അത്തരത്തിൽ ഒരു ആഫ്രിക്കൻ വംശജൻ വിവാഹ സത്കാരത്തിന് ഭാംഗ്ര നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്നത്.
ഒരു പ്രശസ്ത പഞ്ചാബി ഗാനത്തിനാണ് ഇയാൾ ചുവട് വെയ്ക്കുന്നത്. ഒരു ലക്ഷത്തിനടുത്ത് ആളുകൾ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. വെംസ്ലി ഒകുകു എന്ന് പേരുള്ള ആഫ്രിക്കൻ വംശജനാണ് നൃത്തം ചെയ്യുന്നത്. ഇയാളുടെ ഇൻസ്റ്റാഗ്രാം പേജിൽ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പഞ്ചാബികളെ പോലെ കോട്ടും സൂട്ടുമിട്ട് തലപ്പാവും കെട്ടിയാണ് ഡാൻസ് കളിക്കുന്നത്.
Also Read: Viral Video: ചായ കുടിയ്ക്കാന്‍ നടു റോഡില്‍ ബസ് നിര്‍ത്തി മുങ്ങി ഡ്രൈവര്‍..! വീഡിയോ വൈറല്‍
റീൽസുകളിലും മറ്റും ഉപയോഗിക്കുന്ന ഗാനമാണിത്. വെംസ്ലിയുടെ ആംഗ്യങ്ങളും സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. സുഹൃത്ത് ചെയ്യുന്ന പോലെയും സ്വന്തമായി സ്റ്റെപ്പിട്ടും വെംസ്ലി ഡാൻസ് ചെയ്യുന്നുണ്ട്. വളരെ ആസ്വദിച്ചാണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത്. ആറായിരത്തിലേറെ ആളുകൾ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേർ കമന്റുകളും രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...