Viral Video: മുതലയുടെ പുറത്തുകൂടി നദി കടക്കുന്ന പൂവന്‍ കോഴി, Coronaയും മനുഷ്യരുമെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന  മൃഗങ്ങളുടെ വീഡിയോകള്‍ എന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്.

Written by - Zee Malayalam News Desk | Last Updated : Mar 30, 2021, 08:38 PM IST
  • ചിലപ്പോള്‍ മൃഗങ്ങളുടെ പ്രവൃത്തികള്‍ തികച്ചും അവിശ്വനീയമായും തോന്നാം, അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
  • വീഡിയോ കണ്ട് പലരും വീഡിയോയിലെ മുതലയും കോഴിയും കൊറോണയും മനുഷ്യരുമാണ് എന്നാണ് അഭിപ്രായപ്പെട്ടത്. കൂടാതെ, മുതലയെ 2020 നോട് ഉപമിച്ചവരും ഏറെ...
Viral Video: മുതലയുടെ പുറത്തുകൂടി നദി കടക്കുന്ന  പൂവന്‍ കോഴി,  Coronaയും മനുഷ്യരുമെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന  മൃഗങ്ങളുടെ വീഡിയോകള്‍ എന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്.

ചിലപ്പോള്‍ മൃഗങ്ങളുടെ പ്രവൃത്തികള്‍ തികച്ചും  അവിശ്വനീയമായും തോന്നാം, അത്തരത്തില്‍ ഒരു വീഡിയോയാണ്  ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍  വൈറലാകുന്നത്. വീഡിയോ യില്‍ ഉള്ളത് ഒരു മുതലയും ഒരു പൂവന്‍ കോഴിയുമാണ്‌.

മുതലയുടെ പുറത്ത് കയറി  പുഴ കടക്കുകയാണ് പൂവന്‍ കോഴി. 10 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡി‍യോ കാഴ്ചക്കാരെ അല്‍പ്പമൊന്ന് ഭയപ്പെടുത്തും,  കാരണം പുഴയിലെ വെള്ളത്തില്‍ തീരത്തോട് ചേര്‍ന്ന് കിടക്കുന്ന മുതലയുടെ പുറത്തുനിന്നും   വളരെ കൂളായി പുഴക്കരയിലേയ്ക്ക്  ചാടുന്ന  കോഴി തലനാരിഴയ്ക്കാണ് മുതലയുടെ വായില്‍പ്പെടാതെ രക്ഷപെടുന്നത്...!!

വീഡിയോ കാണുമ്പോള്‍  കോഴിയുടെ ധൈര്യം കണ്ട് അതിശയം തോന്നുമെങ്കിലും  ഒരല്പം പിഴച്ചിരുന്നുവെങ്കില്‍  കോഴി മുതലയുടെ വായില്‍ തന്നെചെന്ന്പെടുമായിരുന്നു എന്നത് വാസ്തവമാണ്... 

ഛത്തീസ്ഗഡിലെ ഐ.പി.എസ് ഓഫീസറായ ദിപാംശു കബ്രയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.  വീഡിയോ കണ്ട് പലരും  വീഡിയോയിലെ മുതലയും കോഴിയും കൊറോണയും മനുഷ്യരുമാണ് എന്നാണ് അഭിപ്രായപ്പെട്ടത്. കൂടാതെ, മുതലയെ  2020 നോട് ഉപമിച്ചവരും ഏറെ... 

എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിയ്ക്കുകയാണ് 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News