Viral Video: കറുപ്പും വെളുപ്പും നിറത്തിലുള്ള പാണ്ടകളെ കാണാൻ എത്രത്തോളം ചേലാണോ അതുപോലെ തന്നെ മനോഹരമാണ് അവയുടെ പ്രവർത്തികളും. തങ്ങളുടെ മനോഹരവും രസകരവും ഹൃദയസ്പർശവുമായ കോമാളിത്തരങ്ങൾ കൊണ്ട്, അവൻ കാഴ്ചക്കാരുടെ ഹൃദയം തന്നെ കീഴടക്കുകായും ചെയ്യാറുണ്ട്.
ഒരുപക്ഷെ അതുകൊണ്ടായിരിക്കാം സോഷ്യൽ മീഡിയയിലും പാണ്ടകളുടെ വീഡിയോ വൈറലാകുന്നത് (Viral Video). അവരുടെ നിഷ്കളങ്കമായ രീതികൾ കണ്ട് പലരും അങ്ങ് നോക്കി നിന്നുപോകുകയാണ്. ഇപ്പോഴിതാ അത്തരമൊരു ഭംഗിയുള്ള പാണ്ടയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ട്വിറ്ററിൽ പങ്കിട്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാം പാണ്ട ഒരു മരത്തിൽ ഇരിക്കുന്നത്.
Also Read: Viral Video: വിവാഹത്തിന് വലം വയ്ക്കുന്നതിനിടെ സന്തോഷം കൊണ്ട് തുള്ളിച്ചാടി വധു!
വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ പാണ്ട ഒരു മരത്തിന്റെ ഏറ്റവും ഉയരമുള്ള കൊമ്പിൽ കയറി സുഖമായി ഇരിക്കുന്നത് എങ്ങനെയെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അത് ചിലപ്പോൾ രണ്ടു കാലുകളും ചിലപ്പോൾ തലയും ചലിപ്പിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. മരക്കൊമ്പിൽ പിടിച്ച് കൂസലില്ലാതെ ഇരിക്കുന്ന ഈ ക്യൂട്ട് പാണ്ടയുടെ വീഡിയോ നിങ്ങളെ അൽപ്പനേരത്തേക്ക് മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുമെന്നതിൽ സംശയമില്ല. മാത്രമല്ല നിങ്ങളുടെ മനസിനെ ഒന്ന് ഫ്രഷ് ആകുകയും ചെയ്യും. മസ്തി കണ്ടാൽ നിങ്ങളും അതിൽ ശ്രദ്ധിച്ചുപോകും.
Also Read: Viral Video: കളി തവളയോട്.. വിഴുങ്ങാൻ ശ്രമിച്ച പാമ്പിന്റെ വായിൽ നിന്നും തന്ത്രപരമായി രക്ഷപ്പെട്ടു..!
15 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ പർവതങ്ങളാൽ ചുറ്റപ്പെട്ട ഒരു മരത്തിന്റെ ഏറ്റവും ഉയരമുള്ള ശാഖയിൽ പാണ്ടയിരിക്കുന്നത് നിങ്ങൾക്ക് കാണാം. വീഡിയോ കാണുമ്പോൾ നമുക്ക് തോന്നും അവിടെയിരുന്നുകൊണ്ട് പാണ്ട മനോഹരമായ കാഴ്ച ആസ്വദിക്കുകയാണോയെന്ന്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കണ്ടവർ നല്ല രീതിയിൽ കമന്റുകൾ ഇടുന്നുണ്ട്. ചിലർ പാണ്ടയെക്കുറിച്ച് ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി ഇതെങ്ങനെ താഴെയിറങ്ങും എന്നുവരെ ആൾക്കാർ ചോദിക്കുന്നുണ്ട്. വീഡിയോ കാണാം...
Mood.. pic.twitter.com/I9WxzZ35Jn
— Buitengebieden (@buitengebieden_) March 31, 2022
ഇതിന് മുൻപും മരത്തിൽ കയറി പാണ്ടകൾ സ്റ്റണ്ട് ചെയ്യുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വീഡിയോയ്ക്ക് ഇതുവരെ 2. 7M വ്യൂസും 90.7 ലൈക്ക്‌സും ആണ് ലഭിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക