Viral Video : ഓടുന്ന ബസിന്റെ ജനലിൽ കൂടി ചാടി കയറി പെൺകുട്ടി; വീഡിയോ വൈറൽ

Viral Bus Climbing Girl Video :  ബസിൽ കയറാൻ വഴിയില്ലാത്തത് കൊണ്ട് ബസിന്റെ ടയറിൽ ചവിട്ടി തീരെ ചെറിയ ജനലിലൂടെ ബസിന് ഉള്ളിലേക്ക് കയറുകയാണ് യുവതി. 

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 06:19 PM IST
  • ഖാന്റ എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • ബസിൽ കയറാൻ വഴിയില്ലാത്തത് കൊണ്ട് ബസിന്റെ ടയറിൽ ചവിട്ടി തീരെ ചെറിയ ജനലിലൂടെ ബസിന് ഉള്ളിലേക്ക് കയറുകയാണ് യുവതി.
  • അപ്പോഴും അകത്തേക്ക് കയറാൻ കഴിയാതെ ആളുകൾ വാതിലിൽ തൂങ്ങി കിടപ്പുണ്ട്.
Viral Video : ഓടുന്ന ബസിന്റെ ജനലിൽ കൂടി ചാടി കയറി പെൺകുട്ടി; വീഡിയോ വൈറൽ

ആളുകൾക്ക് വീഡിയോകൾ കാണാൻ ഏറെ ഇഷ്ടമാണ്. സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും വീഡിയോകൾ കാണാനാണ്. ചിലർക്ക് സിനിമകളിലെ കോമഡിയും ഇൻസ്റ്റാഗ്രാം റീലുകളും ഒക്കെയാണ് കാണാൻ താത്പര്യമെങ്കിൽ മറ്റ് ചിലർക്ക് ശരിക്കുള്ള സംഭവങ്ങളുടെ വീഡിയോകൾ കാണാനാണ് ഇഷ്ട്ടം. ഇതിൽ വിവാഹങ്ങളുടെ വീഡിയോയും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. മൃഗങ്ങളുടെ സ്വഭാവം അറിയാനുള്ള താത്പര്യവും, അവർ ഏത് സമയത്ത് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതും ഒക്കെയാണ് മൃഗങ്ങളുടെ വീഡിയോകൾ ശ്രദ്ധ നേടാനുള്ള കാരണം. അതേസമയം വിവാഹ വേദികളിലെ സന്തോഷവും ഡാൻസും കുസൃതികളും ഒക്കെയാണ് വിവാഹങ്ങളുടെ വീഡിയോകൾ ശ്രദ്ധ നേടാൻ കാരണം. എന്നാൽ ഇപ്പോൾ ബസിന്റെ ടയറിൽ ചവിട്ടി ജനലിൽ കൂടി അകത്ത് കയറുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

ബസിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് കിട്ടുകയെന്നത് പലപ്പോഴും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് സ്കൂളിന്റെയും ഓഫീസിന്റെയും ഒക്കെ സമയം ആണെങ്കിൽ പറയുകയും വേണ്ട. ചിലപ്പോൾ ബസിൽ കയറാൻ പോലും പറ്റിയെന്ന് വരില്ല. പലപ്പോഴും ജനലിൽ കൂടി ബസിന്റെ സീറ്റിൽ ബാഗും മറ്റും വെച്ച് സീറ്റ് പിടിക്കുന്നവരും ഉണ്ട്. അപൂര്വമായെങ്കിലും ജനലിൽ കൂടി കുഞ്ഞുങ്ങളെ സീറ്റിലേക്ക് ഇരുത്തുന്നവരും കുറവല്ല. എന്നാൽ ഒരു പെൺകുട്ടി ടയറിൽ ചവിട്ട് ജനലിൽ കൂടി ബസിന് ഉള്ളിലേക്ക് കേറുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video: നടുറോഡിൽ കാമുകൻ കാമുകിയോട് ചെയ്തത്, അന്തംവിട്ട് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by memes comedy (@ghantaa)

ഖാന്റ എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വളരെ തിരക്കുള്ള ഒരു ബസ് നമ്മുക്ക് ഈ വീഡിയോയിൽ കാണാം. ബസിൽ കയറാൻ വഴിയില്ലാത്തത് കൊണ്ട് ബസിന്റെ ടയറിൽ ചവിട്ടി തീരെ ചെറിയ ജനലിലൂടെ ബസിന് ഉള്ളിലേക്ക് കയറുകയാണ് യുവതി. അപ്പോഴും അകത്തേക്ക് കയറാൻ കഴിയാതെ ആളുകൾ വാതിലിൽ തൂങ്ങി കിടപ്പുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News