Prathibha Tutorials: ജോണി ആന്റണി-അൽത്താഫ് സലിം ചിത്രം 'പ്രതിഭ ട്യൂട്ടോറിയൽസ്' ട്രെയില‍ർ പുറത്തിറക്കി; ചിത്രം ഉടൻ പ്രദർശനത്തിന്

Prathibha Tutorials Movie: അഭിലാഷ് രാഘവനാണ് 'പ്രതിഭ ട്യൂട്ടോറിയൽസ്' എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 7, 2024, 04:51 PM IST
  • ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്
  • ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത് ഗുഡ് ഡേ മൂവീസാണ്
Prathibha Tutorials: ജോണി ആന്റണി-അൽത്താഫ് സലിം ചിത്രം 'പ്രതിഭ ട്യൂട്ടോറിയൽസ്' ട്രെയില‍ർ പുറത്തിറക്കി; ചിത്രം ഉടൻ പ്രദർശനത്തിന്

'പ്രതിഭ ട്യൂട്ടോറിയൽസ്' ട്രെയിലറും സെക്കൻഡ് ലുക്ക്‌ പോസ്റ്ററും റിലീസ് ചെയ്തു. ചിത്രം സെപ്റ്റംബർ പതിമൂന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അഭിലാഷ് രാഘവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ശ്രീലാൽ പ്രകാശൻ, ജോയ് അനാമിക, വരുൺ ഉദയ് എന്നിവർ ചേർന്നാണ്.

പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും റിലീസ് ചെയ്തത്. ജോണി ആന്റണി, അൽത്താഫ് സലിം, സുധീഷ്, നിർമൽ പാലാഴി, ജാഫർ ഇടുക്കി, പാഷാണം ഷാജി, വിജയകൃഷ്ണൻ, ശിവജി ഗുരുവായൂർ, എൽദോ രാജു, ആരതി നായർ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

കൂടാതെ ആർഎൽവി രാമകൃഷ്ണൻ, ദേവരാജൻ, പ്രദീപ് ബാലൻ, ശിവദാസ് മട്ടന്നൂർ, രമേശ് കാപ്പാട്, മണികണ്ഠൻ, ഹരീഷ് പണിക്കർ, സ്വാതി ത്യാഗി, ജ്യോതിലക്ഷ്മി, ആതിര എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത് ഗുഡ് ഡേ മൂവീസാണ്. പിആർഒ- എംകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News