Viral Video: നാഗമാണിക്യത്തിനായി പാമ്പിൻറെ തലവെട്ടി; കല്ല് പുറത്തെടുക്കുന്ന വീഡിയോ

പാമ്പിന്റെ തലയിൽ ആണ് നാഗമാണിക്യം ഉണ്ടെന്ന് വിശ്വസിക്കുന്നത്,മൂർഖൻറെ തലയിൽ നിന്നും ഒരു കല്ല് പുറത്തെടുക്കുന്നത് കാണാം

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 03:24 PM IST
  • ഒരു മൂർഖൻ പാമ്പിനെ വീഡിയോയിൽ കാണാം
  • പാമ്പ് വയലിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ, അയാൾ
    വാലിൽ പിടിച്ച് അടുത്തേക്ക് വലിച്ച് കൊണ്ടു വരുന്നു
  • ഈ വീഡിയോ പഴയതാണെങ്കിലും ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്
Viral Video: നാഗമാണിക്യത്തിനായി പാമ്പിൻറെ തലവെട്ടി; കല്ല് പുറത്തെടുക്കുന്ന വീഡിയോ

പുരാതന ഭാരതത്തിലെ പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള ഒരു വിശിഷ്ട രത്നമാണ് നാഗമാണിക്യം.നാഗമണി, നാഗ രത്നം, നാഗ റൂബി(N.R.) എന്നിങ്ങനെയും ഇതിനു പേരുകളുണ്ട്. പാതാളത്തിൽ ലഭിക്കുന്ന രത്നമാണിതെന്നും വിശ്വസിക്കുന്നു. എന്നാൽ ഇത് സങ്കൽപ്പം മാത്രമാണെന്നും വിശ്വസിക്കുന്നു.
 
പാമ്പിന്റെ തലയിൽ ആണ് നാഗമാണിക്യം ഉണ്ടെന്ന് വിശ്വസിക്കുന്നത്. സമീപകാലത്തായി പുറത്ത് വന്ന  ഒരു വീഡിയോയിൽ ഒരു മൂർഖൻ പാമ്പിൻറെ തലയിൽ നിന്നും ഒരു കല്ല് പുറത്തെടുക്കുന്നത് കാണാം. എന്നാൽ ഇത് ശരിക്കും നാഗമാണിക്യമാണോ എന്ന് വ്യക്തമല്ല. സ്പാങ്ക് ആനിമൽസ് എന്ന പേജിലാണ് വീഡിയോ എത്തിയത്.

Also Read: വധുവിനേക്കാളും സുന്ദരി അനിയത്തി.. പിന്നെ വരൻ ചെയ്തത്..! വീഡിയോ വൈറൽ 

വയലുകൾക്കിടയിലെ മൺപാതയിൽ ഒരു മൂർഖൻ പാമ്പിനെ വീഡിയോയിൽ കാണാം. കയ്യിൽ തൂവാലയുമായി ഒരു വൃദ്ധൻ പാമ്പിനെ നിയന്ത്രിക്കുന്നുണ്ട്. അയാൾ മുന്നോട്ട് വരുമ്പോൾ  പാമ്പ് പിന്നിലേക്ക് പോകുന്നു. പാമ്പ് വയലിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ, അയാൾ
വാലിൽ പിടിച്ച് അടുത്തേക്ക് വലിച്ച് കൊണ്ടു വരുന്നു.

പാമ്പ് ചീറ്റുകയും കടിക്കാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും അയാൾ സമർത്ഥമായി ഒഴിഞ്ഞ് മാറുന്നത് കാണാം.ഒടുവിൽ മൂർഖനെ പിടികൂടിയ മനുഷ്യൻ കത്തികൊണ്ട് അതിന്റെ തലയിൽ മുഴച്ച് നിന്ന ഭാഗത്ത് നിന്നും ഒരു ചെറിയ രത്നം പോലെയുള്ള ഒന്ന് പുറത്തെടുക്കുന്നു
പിന്നിടയാൾ മൂർഖനെ ഉപേക്ഷിക്കുന്നു. പാവം പാമ്പ് വേദന കൊണ്ട് പുളഞ്ഞിരിക്കുമെന്ന് ഉറപ്പ്.

Also Read: ക്ലാസ്സിൽ വെച്ച് കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ..! വീഡിയോ വൈറൽ 

ഈ വീഡിയോ പഴയതാണെങ്കിലും ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. വീഡിയോ കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ഇത് ശരിക്കും നാഗമാണിക്യമാണോ എന്ന തരത്തിലാണ് കമന്റുകൾ വരുന്നത്. ഈ വീഡിയോയ്ക്ക് 11,165,908 വ്യൂസാണ് ലഭിച്ചത്.

പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News