Viral Video: പൂച്ചയെ കണ്ടതും റൊമാന്റിക്കായി മത്സ്യം, പിന്നെ നടന്നത്..!! രസകരമായ വീഡിയോ വൈറലാകുന്നു

Fish Kisses Cat Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പൂച്ചയെ കണ്ടതും മത്സ്യം റൊമാന്റിക് ആകുന്നത്.  പിന്നെ നടന്നത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും.    

Written by - Ajitha Kumari | Last Updated : Mar 14, 2023, 08:06 PM IST
  • വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പൂച്ചയെ കണ്ടതും മത്സ്യം റൊമാന്റിക് ആകുന്നത്
  • ചില വീഡിയോകൾ കാണുമ്പോൾ നമുക്ക് നമ്മുടെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ പ്രയാസമായിരിക്കും
  • അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ജനശ്രദ്ധയാകർഷിച്ചിരിക്കുന്നത്
Viral Video: പൂച്ചയെ കണ്ടതും റൊമാന്റിക്കായി മത്സ്യം,  പിന്നെ നടന്നത്..!!  രസകരമായ വീഡിയോ വൈറലാകുന്നു

Viral Video: സോഷ്യൽ മീഡിയയിൽ രസകരമായ വീഡിയോകൾ എപ്പോൾ അപ്‌ലോഡ് ചെയ്യും എന്നൊന്നൊന്നും അറിയാൻ പറ്റില്ല.  വീഡിയോ വൈറലാകുമ്പോഴായിരിക്കും ആളുകൾ ശ്രദ്ധിക്കുന്നത് തന്നെ. ഇതിൽ ചില വീഡിയോകൾ (Viral Video) കാണുമ്പോൾ നമുക്ക് നമ്മുടെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ പ്രയാസമായിരിക്കും. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ജനശ്രദ്ധയാകർഷിച്ചിരിക്കുന്നത്. സാധാരണ മീൻ കട്ടോണ്ടു പോകുന്ന പൂച്ചയെ അല്ലെ നിങ്ങൾ കണ്ടിട്ടുള്ളു.. അതിനി ജീവനുള്ളതായാലും അല്ലേലും അല്ലെ? എന്നാലേ ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത് തികച്ചും വ്യത്യസ്തമാണ്.   അതായത് മത്സ്യം പൂച്ചയെ ചുംബിക്കുന്നതാണ് വീഡിയോ.  ഇത് കേൾക്കുമ്പോൾ സത്യമാണോ എന്നൊക്കെ നിങ്ങൾക്ക് തോന്നുമെങ്കിലും സത്യമാണെന്ന് വീഡിയോയിൽ കാണിച്ചിരിക്കുകയാണ്.    

Also Read: ആനയെ കണ്ടതും പതുങ്ങി നിന്ന സിംഹത്തിന് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ

വീഡിയോയിൽ (Video) നിങ്ങൾക്ക് കാണാൻ കഴിയും ഒരു ചെറിയ വാട്ടർ ടാങ്കിന് സമീപം ഒരു പൂച്ച ഇരിക്കുന്നത്. വെള്ളത്തിൽ മത്സ്യങ്ങൾ നീന്തുന്നതും കാണാം. പെട്ടെന്നാണ് ഒരു മത്സ്യം പൂച്ചയുടെ അടുത്തേക്ക് വരുന്നതും പ്രണയപരവശനാകുന്നതും. പൂച്ചയെ സ്നേഹത്തോടെ ചുംബിക്കുന്ന മത്സ്യത്തേയും അതിൽ സന്തോഷിക്കുന്ന പൂച്ചയേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  വീഡിയോ (Video) കണ്ടതിന് ശേഷം നിരവധി രസകരമായ പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.  വീഡിയോ കാണാം...

Also Read: Viral Video: സ്റ്റൈൽ അടിക്കാൻ പെൺകുട്ടി ഒന്ന് ബൈക്കിൽ കയറിയതേയുള്ളു, പിന്നെ നടന്നത്..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by UNILAD (@unilad)

Also Read: Viral Video: വധുവിനെ കണ്ടതും വരന്റെ മനസിൽ ലഡൂ പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

മീനിന്റെ റൊമാന്റിക് രംഗങ്ങളടങ്ങിയ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിലെ unilad  എന്ന അക്കൗണ്ടിലൂടെയാണ് പങ്കിട്ടിരിക്കുന്നത്.  മണിക്കൂറുകൾക്ക് മുൻപ് പങ്കിട്ട ഈ വീഡിയോയ്ക്ക് (Video) ഒൻപതിനായിരത്തിലധികം ലൈക്‌സും 460 k വ്യൂസും ലഭിച്ചിട്ടുണ്ട്.  ഒപ്പം നിരവധി കമന്റുകളും. എന്തായാലും ഈ വീഡിയോ പൂച്ച പ്രേമികൾക്ക് വളരെയധികം ഇഷ്ടപ്പെടും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News