Viral Video : വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി വെള്ളം കൊടുത്ത് യുവാക്കൾ; വീഡിയോ വൈറൽ

VIral Video : വീഡിയോയിൽ വലയിൽ കുടുങ്ങിയ ഒരു പാമ്പിന് രക്ഷിക്കാനെത്തിയ യുവാക്കൾ കുപ്പിയിൽ വെള്ളം കൊടുക്കുന്നത് കാണാം. 

Written by - Zee Malayalam News Desk | Last Updated : Jun 10, 2022, 06:41 PM IST
  • വീഡിയോയിൽ വലയിൽ കുടുങ്ങിയ ഒരു പാമ്പിന് രക്ഷിക്കാനെത്തിയ യുവാക്കൾ കുപ്പിയിൽ വെള്ളം കൊടുക്കുന്നത് കാണാം.
  • തങ്ങളുടെ ജീവൻ പണയം വെച്ച് പാമ്പിനെ രക്ഷപ്പെടുത്തുന്നതാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാൻ പ്രധാന കാരണം.
  • ഒഡിഷയിലെ ഭദ്രക് പ്രദേശത്താണ് സംഭവം നടന്നത്.
 Viral Video : വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി വെള്ളം കൊടുത്ത് യുവാക്കൾ; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങൾ ദിനംപ്രതി നിരവധി വിഡിയോകൾ ശ്രദ്ധ നേടാറുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ എത്തുന്നതിൽ ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  ഇപ്പോൾ അത്തരത്തിലൊരു വീഡിയോയാണ് വൈറലായിരിക്കുന്നത്. കുറച്ച് യുവാക്കൾ ഒരു പാമ്പിനോട് കാണിക്കുന്ന ദയ കണ്ട് ചിലർക്ക് സന്തോഷം തോന്നുകയും, ചിലരുടെ കണ്ണ് നിറയുകയുമൊക്കെ ചെയ്തുവെന്നാണ് കമെന്റുകൾ സൂചിപ്പിക്കുന്നത്.

വീഡിയോയിൽ വലയിൽ കുടുങ്ങിയ ഒരു പാമ്പിന് രക്ഷിക്കാനെത്തിയ യുവാക്കൾ കുപ്പിയിൽ വെള്ളം കൊടുക്കുന്നത് കാണാം. തങ്ങളുടെ ജീവൻ പണയം വെച്ച് പാമ്പിനെ രക്ഷപ്പെടുത്തുന്നതാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാൻ പ്രധാന കാരണം.  ഒഡിഷയിലെ ഭദ്രക് പ്രദേശത്താണ് സംഭവം നടന്നത്. ഏറ്റവും വിഷം കൂടിയ പമ്പുകളിൽ  ഒന്നായ മൂർഖനെയാണ് അതിസാഹസികമായി രക്ഷപ്പെടുത്തിയതും കുടിക്കാൻ വെള്ളം നൽകിയതും.

ALSO READ: Viral Video: ഉദ്ഘാടനം കഴിഞ്ഞില്ല ദേ, കിടക്കുന്നു പാലം താഴെ...!! വീഡിയോ വൈറല്‍

ആറ് ദിവസങ്ങളായി പാമ്പ് വലയിൽ കുടുങ്ങി കിടക്കുകയായിരുന്നു. കണ്ടെത്തിയപ്പോൾ തന്നെ പാമ്പ് വെള്ളം പോലും ലഭിക്കാതെ ക്ഷീണിച്ച് അവശനായി മാറിയിരുന്നു. ഉടൻ തന്നെ അതിൽ രക്ഷിക്കാനെത്തിയ ഒരാൾ കുപ്പിൽ വെള്ളമെടുത്ത് പാമ്പിന് നൽകുകയും ചെയ്തു. 71 ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ചിലർ പാമ്പിനെ രക്ഷിച്ചതിനും വെള്ളം നൽകിയതിനും നന്ദി പറയുകയും ചെയ്യുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News