Viral Video: കാമുകനും കാമുകിയും പാർക്കിൽ വെച്ച് ചെയ്തത്, അന്തംവിട്ട് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

VIral Boyfriend Girlfriend VIdeo : ഖന്റ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഒരു വീഡിയോയാണ് ഇത്. നിരവധി പേർ ഈ വീഡിയോയ്ക്ക് കമ്മെന്റുമായി എത്തിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 1, 2022, 03:58 PM IST
  • ഖന്റ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഒരു വീഡിയോയാണ് ഇത്.
  • 4 മിലിയണിൽ അധികം ആളുകളാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുക്കഴിഞ്ഞത്.
  • വീഡിയോയിൽ ഒരു യുവാവും യുവതിയും പുഴയുടെ കരയിലെ പടികളിൽ ഇരിക്കുകയാണ്. അവിടെയിരുന്ന് പെൺകുട്ടിയുടെ തലയിലെ പേൻ എടുക്കുകയാണ് യുവാവ്.
  • നിരവധി പേർ ഈ വീഡിയോയ്ക്ക് കമ്മെന്റുമായി എത്തിയിട്ടുണ്ട്.
 Viral Video: കാമുകനും കാമുകിയും പാർക്കിൽ വെച്ച് ചെയ്തത്, അന്തംവിട്ട് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

സോഷ്യൽ മീഡിയ വളരെ രസകരമായ ഒരു ലോകമാണ്. സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് വീഡിയോകളാണ് . അതിനാൽ തന്നെ ദിനം പ്രതി ആയിരക്കണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യാറുള്ളത്. അതിൽ തന്നെ വളരെ കുറച്ച് വീഡിയോകൾ മാത്രമേ വൈറലായി മാറാറുള്ളൂ. ഇത്തരത്തിൽ ആളുകളുടെ ശ്രദ്ധ നേടുന്ന വീഡിയോകളിൽ റീൽസും സിനിമകളിലെ കോമഡി സീനുകളും വിവാഹങ്ങളുടെ വീഡിയോകളും മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടും. ഇത്തരം വീഡിയോകൾ ചിലപ്പോഴെങ്കിലും നമ്മുടെ മനസിനെ ശാന്തമാക്കാനും സന്തോഷമുണ്ടാക്കാനും ഒക്കെ സഹായിക്കാറുണ്ട്. ജോലി സ്ഥലത്തെയും ജീവിതത്തിലെയും ടെൻഷനും സ്‌ട്രെസും മാറ്റാനും ഇത്തരം വീഡിയോകൾ സഹായിക്കാറുണ്ട്. ഇപ്പോൾ ഒരു കമിതാക്കളുടെ രസകരമായ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരു പ്രണയം ഉണ്ടാകുകയെന്നത് വളരെ സുന്ദരമായ ഒരു കാര്യമാണ്. ഒരു പ്രണയിതാവ് ഉണ്ടാകുകയെന്നതും അവരും ഒത്ത് കുറച്ച് സമയം ചിലവഴിക്കുകയെന്നതും മിക്കയാളുകളുടെയും സ്വപനം തന്നെയാണെന്ന് പറയാം. അപ്പോൾ അതിസുന്ദരമായ ഒരു പുഴയുടെ തീരത്ത് നിങ്ങളുടെ പ്രണയിതാവും ഒത്ത് കുറച്ച് സമയം നിങ്ങൾക്ക് ലഭിച്ചാലോ? എന്ത് രസമായിരിക്കും അല്ലെ. അത്തരത്തിൽ കമിതാക്കൾ പുഴക്കരയിൽ സമയം ചിലവഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. എന്നാൽ ഈ വീഡിയോ കണ്ട് ആളുകൾ ഞെട്ടിയിരിക്കുകയാണ്.

ALSO READ: Viral Video : കോട്ടയത്ത് ക്ഷേത്രത്തിന് മുന്നിൽ പെൺകുട്ടികളുടെ പൊരിഞ്ഞ അടി; വീഡിയോ വൈറൽ

വീഡിയോ കാണാം 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by memes comedy (@ghantaa)

 

ഖന്റ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ഒരു വീഡിയോയാണ് ഇത്. 4 മിലിയണിൽ അധികം ആളുകളാണ് ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുക്കഴിഞ്ഞത്. വീഡിയോയിൽ ഒരു യുവാവും യുവതിയും പുഴയുടെ കരയിലെ പടികളിൽ ഇരിക്കുകയാണ്. അവിടെയിരുന്ന് പെൺകുട്ടിയുടെ തലയിലെ പേൻ എടുക്കുകയാണ് യുവാവ്. നിരവധി പേർ ഈ വീഡിയോയ്ക്ക് കമ്മെന്റുമായി എത്തിയിട്ടുണ്ട്. എത്ര സുന്ദരമായ പ്രണയം എന്നാണ് ചിലർ കമ്മെന്റ് ചെയ്തതെങ്കിൽ, ചിലർ ഇതാണ് യഥാർഥ പ്രണയം എന്നാണ് പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News